മഹിളാ ഫെഡറേഷന്‍ സഫിയ അജിത്തിനെ ആദരിച്ചു
Posted on: 13 Aug 2012

ദമാം: ജീവകാരുണ്യപ്രവര്‍ത്തന മേഖലയിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ച് ചെന്നൈയില്‍ നടന്ന ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ സമ്മേളനത്തില്‍ സഫിയ അജിത്തിനെ ആദരിച്ചു.
മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് അരുണാറോയ് സഫിയയ്ക്ക് മെമന്റോ കൈമാറി.
പ്രസ്തുത ചടങ്ങില്‍ മഹിളാ ഫെഡറേഷന്‍ ദേശീയസെക്രട്ടറി ആനി രാജ, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പത്മാവതി, പ്രസിഡന്റ് സുശീല ബി, വി.വിജയലക്ഷ്മി, കമലാസദാനന്ദന്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
ദമാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നവയുഗം സാംസ്‌കാരികവേദിയുടെ ജീവകാരുണ്യവിഭാഗം ജോയന്റ് കണ്‍വീനറാണ് സഫിയ അജിത്ത്. 16 വര്‍ഷമായി സൗദിയില്‍ നഴ്‌സായി ജോലിചെയ്യുന്ന സഫിയ ജോലിക്കിടയിലെ ഇടവേളകളിലാണ് ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാവുന്നത്.
ദമാമില്‍ ജോലിക്കെത്തി കുറ്റംചെയ്യാതെ ജയിലില്‍ ശിക്ഷയനുഭവിക്കേണ്ടി വരുന്ന മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മോചിതരാക്കി നാട്ടിലേക്കയയ്ക്കാന്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുന്നു സഫിയ.
സ്ത്രീകള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ പങ്കാളികളായ രാജസ്ഥാന്‍ സ്വദേശിനി വിമല, ഉത്തര്‍പ്രദേശില്‍നിന്നുള്ള മുംതാസ്, കര്‍ണാടക സ്വദേശിനി രഞ്ജിനി ശ്രീധര്‍, ഛത്തീസ്ഗഢ് സ്വദേശിനി പ്രീതി, ഹിമാചല്‍പ്രദേശില്‍നിന്നുള്ള മീന ശര്‍മ എന്നിവരെയും സമ്മേളനത്തില്‍ ആദരിച്ചു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






