LATEST NEWS

Loading...

Custom Search
+ -

റാഫ്-ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

Posted on: 13 Aug 2012

 

ദോഹ: ഖത്തറിലെ ഇന്ത്യക്കാര്‍ക്കു വേണ്ടി കേരള ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ ആഭ്യന്തര വകുപ്പ് എന്നിവയുമായി സഹകരിച്ച് റാഫ് (ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസ്) സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മൂവായിരത്തിലേറെ ആളുകള്‍ പങ്കെടുത്തു. റാഫിന്റെ ക്ഷണം സ്വീകരിച്ചെത്തിയ പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തറാവീഹ് നമസ്‌കാരത്തിനുശേഷം പ്രഭാഷണം നടത്തി.

റാഫ് പ്രതിനിധി ഡോ. ഹാനി അല്‍ തമീമി, ഇന്ത്യന്‍ എംബസി മിനിസ്റ്റര്‍ ശശികുമാര്‍ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. തറാവീഹ് നമസ്‌കാരത്തിന് ശേഷം നടന്ന അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണ പരിപാടി കെ.എം.സി.സി. പ്രസിഡന്റ് പി.എസ്.എച്ച്. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. ആഭ്യന്തരവകുപ്പിന്റ സുരക്ഷാ ബോധവത്കരണ പരിപാടികളോടെയാണ് ഇഫ്താര്‍ സംഗമത്തിന് തുടക്കം കുറിച്ചത്.

പ്രവാസികള്‍ രാജ്യത്ത് മാനിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് മലയാളിയായ ആഭ്യന്തര വകുപ്പ് പ്രതിനിധി ഫൈസല്‍ ഹുദവി സംസാരിച്ചു.

ഖത്തറില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമമാണ് അല്‍ അറബ് സ്റ്റേഡിയത്തില്‍ നടന്നത്. സാധാരണക്കാരായ തൊഴിലാളികള്‍ മുതല്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവര്‍വരെ സമൂഹ നോമ്പുതുറയുടെ ഭാഗമായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നഗരത്തിനകത്തുനിന്നും അല്‍ അറബി സ്റ്റേഡിയത്തിലേക്ക് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്ക് നോമ്പുതുറക്കാനും പ്രഭാഷണങ്ങളും പരിപാടികളും വീക്ഷിക്കാനും പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

(0%) (0 Votes)

 

 

Other News in this Section