പത്താംതരം തുല്യത: രജിസ്‌ട്രേഷന്‍ ആഗസ്ത് അവസാനത്തോടെ
Posted on: 09 Aug 2012
പെരിന്തല്‍മണ്ണ: ഗള്‍ഫ് മലയാളികള്‍ക്കായി സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം തുല്യതാപരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഈ മാസം അവസാനത്തോടെ തുടങ്ങും. ഈ മാസം 18 ഓടെയാണ് സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗസംഘം ഗള്‍ഫ്‌രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഇതിന് മുന്നോടിയായി സംഘം കൂടിയാലോചന നടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഏകദേശ രൂപമുണ്ടാക്കും. സംഘം ഗള്‍ഫിലായിരിക്കുന്ന സമയത്തുതന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങാനാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള മലയാളികള്‍ക്ക് പത്താംതരം തുല്യതാ പരീക്ഷയെഴുതാനാണ് കേന്ദ്രങ്ങള്‍ അനുവദിക്കുന്നത്. ഗള്‍ഫ് മലയാളി സംഘടനകളുമായും സംഘം ചര്‍ച്ച നടത്തും. പൊതു വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ പരീക്ഷ നടത്തുന്ന കേന്ദ്രങ്ങളില്‍ത്തന്നെ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്. എംബസികള്‍ വഴി സംസ്ഥാന പൊതുപരീക്ഷാ വകുപ്പിന്റെ ചട്ടങ്ങള്‍ അനുസരിച്ചാവും പരീക്ഷ. സര്‍ട്ടിഫിക്കറ്റുകള്‍ എംബസികള്‍ വഴി നല്‍കും.
(20%) (1 Vote)
Explore Mathrubhumi
Other News in this Section





