LATEST NEWS

Loading...

Custom Search
+ -

മലബാര്‍ മഹോത്സവം റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു

Posted on: 30 Jul 2012

 

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍ഐ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നവംബര്‍ 2 ന് നടക്കുന്ന മലബാര്‍ മഹോത്സവം'2012 റാഫിള്‍ കൂപ്പണ്‍ പ്രകാശനം യു.എ.ഇ എക്‌സ്‌ചേഞ്ച് കണ്ട്രി ഹെഡ് പാന്‍സിലി വര്‍ക്കി നിര്‍വ്വഹിച്ചു. ആക്റ്റിംഗ് ട്രഷറര്‍ ആര്‍.എന്‍.ശൗകത്ത് ആദ്യ കൂപ്പണ്‍ സ്വീകരിച്ചു. പ്രസിഡണ്ട് എം.എം. സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു.

അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന മലബാര്‍ മഹോത്സവം ചാരിറ്റി ബസാര്‍, ഭക്ഷ്യമേള, മലബാറിന്റെ പൈതൃകവും,പാരമ്പര്യവും വിളിച്ചോതുന്ന പ്രദര്‍ശനങ്ങളും, വിവിധ കലാരൂപങ്ങളും, വൈവിദ്ധ്യമാര്‍ന്ന മത്സരങ്ങള്‍ കൊണ്ടും മുഴു ദിനം സജീവമാകും.

മലബാര്‍ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കേരളത്തില്‍ നിന്നും എത്തിച്ചേരും. ഇത് രണ്ടാം തവണയാണ് കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ മലബാര്‍ മഹോത്സവത്തിന് അരങ്ങൊരുക്കുന്നത്.

ജനറല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍ സ്വാഗതം ആശംസിച്ചു.അഡ്വൈസറി ബോര്‍ഡ് അംഗം കൃഷ്ണന്‍ കടലുണ്ടി, കളത്തില്‍ അബ്ദുറഹ്മാന്‍, ആശ പ്രേംരാജ്, കെ.ആലികോയ, സത്യന്‍ വരുണ്ട, ഇല്യാസ് തോട്ടത്തില്‍, നാസര്‍ തിക്കോടി, സഹീര്‍ ആലക്കല്‍, ഏരിയ ഭാരവാഹികള്‍ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഓര്‍ഗനൈസിംഗ് സെക്രട്ടറി റഷീദ് പയന്തോങ്ങ് നന്ദി പറഞ്ഞു.

വാര്‍ത്ത അയച്ചത്: സുരേഷ് മാത്തൂര്‍
(0%) (0 Votes)

 

 

Other News in this Section