കുവൈത്തില്‍ കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നു
പി.സി. ഹരീഷ്
Posted on: 18 Jul 2012
* സന്ദര്‍ശനവിസ, തൊഴില്‍വിസകള്‍ക്ക് അതത് രാജ്യത്തെ കുവൈത്ത് എംബസിയെ സമീപിക്കണം
* വിരലടയാള നടപടിയും കുവൈത്ത് എംബസികളില്‍
* തൊഴിലനുമതിപത്രത്തിന് കര്‍ശനമായ നിബന്ധനകള്‍
കുവൈത്ത്: കുടിയേറ്റ നിയമം നവീകരിക്കുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസ അനുവദിക്കുന്നത് അതത് രാജ്യത്തെ കുവൈത്ത് എംബസികള്‍ വഴിയാക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടനുബന്ധിച്ച് രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളുടെ വിരലടയാള നടപടികളും അതത് രാജ്യത്ത് കുവെത്ത് എംബസികളില്‍ പൂര്‍ത്തിയാക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുവരുന്നതായും 2013-ല്‍ പ്രാബല്യത്തില്‍ വരുമെന്നും ആഭ്യന്തരമന്ത്രാലയ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ദേശീയദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ, ഈജിപ്ത്, ശ്രീലങ്ക തുടങ്ങിയ പത്ത് രാജ്യങ്ങളെയാണ് പ്രാഥമികഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദേശതൊഴിലാളികള്‍ രാജ്യത്ത് എത്തിയശേഷം വിരലടയാളം രേഖപ്പെടുത്തുന്ന നിലവിലെ സംവിധാനം അപര്യാപ്തമാണെന്നും ഇതുമൂലം നിരവധി കുറ്റവാളികള്‍ രാജ്യത്ത് പ്രവേശിക്കുന്നതായും കൂടാതെ മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ക്ക് മനുഷ്യാവകാശ സംഘടനകള്‍ ആക്ഷേപം ഉന്നയിക്കുന്നതും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, തൊഴിലനുമതിപത്രത്തിനായി ഏകദേശം രണ്ടുലക്ഷത്തിലേറെ അപേക്ഷകള്‍ തൊഴില്‍, സാമൂഹിക മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്നതായി മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തെ സ്വകാര്യകമ്പനികളാണ് വിദേശരാജ്യങ്ങളില്‍ നിന്ന് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് മുന്നോടിയായി തൊഴിലനുമതി പത്രത്തിനുവേണ്ടി അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, രാജ്യത്തെ വിദേശജനസംഖ്യ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ അനാവശ്യമായി വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ തൊഴിലനുമതിപത്രം അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

(60%) (1 Vote)
Explore Mathrubhumi
Other News in this Section