LATEST NEWS

Loading...

Custom Search
+ -

എയര്‍ഇന്ത്യാ സമരം ഉടന്‍ അവസാനിപ്പിക്കണം -നവയുഗം

Posted on: 05 Jun 2012

 

ജിദ്ദ: അനിശ്ചിതമായി നീളുന്ന എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം ഒത്തുതീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് നവയുഗം സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. ഈ സമരം പ്രവാസികള്‍ക്ക് തീരാദുരിതം സമ്മാനിച്ചിട്ടും കേന്ദ്രം ഇടപെടുന്നില്ല.
എയര്‍ഇന്ത്യയെ എങ്ങനെയും തകര്‍ത്ത് സ്വകാര്യമേഖലയ്ക്ക് നേട്ടമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യമാണോ ഈ സമരത്തിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എയര്‍ഇന്ത്യാ സമരം നീട്ടിക്കൊണ്ടുപോകുന്നത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നും നവയുഗം കുറ്റപ്പെടുത്തി.
എയര്‍ഇന്ത്യയുടെ കെടുകാര്യസ്ഥതയും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ ഇല്ലാത്തതുമാണ് സമരം അനിശ്ചതമായി നീണ്ടുപോകാന്‍ കാരണം. വിമാനയാത്രാമേഖലയില്‍ എയര്‍ഇന്ത്യയെ ഇല്ലാതാക്കാനുള്ള നടപടികള്‍ക്കെതിരെ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നവയുഗം ആവശ്യപ്പെട്ടു.



(0%) (0 Votes)

 

 

Other News in this Section