LATEST NEWS

Loading...

Custom Search
+ -

പ്രവാസി കൂട്ടായ്മയില്‍ ആടുജീവിതത്തിന് വിരാമം; ലീല നാട്ടിലെത്തി

Posted on: 23 May 2012

 

ദമാം: സൗദിയില്‍ വീട്ടുജോലിക്കെത്തി പീഡനമേറ്റുവാങ്ങേണ്ടിവന്ന കോഴിക്കോട് പന്തീരാങ്കാവ് ചരളക്കോട് വീട്ടില്‍ ലീല (52) നവയുഗം ജീവകാരുണ്യ വിഭാഗം ജോ. കണ്‍വീനര്‍ സഫിയ അജിത്തിന്റെ ഇടപെടലിലൂടെ നാട്ടിലെത്തി. പ്രവാസി കൂട്ടായ്മയുടെ വിജയമായി ഇത് വിലയിരുത്തപ്പെടുന്നു.

എട്ടുവര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവ് കണ്ണന്റെ ചികിത്സയ്ക്കായി പണം കടംഎടുത്ത വകയിലുള്ള തുക തിരിച്ചടയ്ക്കാനാവാതെ വന്നപ്പോഴാണ് അവര്‍ ഗള്‍ഫിലേക്ക് പോയത്. മുംബൈയിലുള്ള അല്‍ മുംതാസ് ഓവര്‍സീസ് എന്ന ട്രാവല്‍സിലെ അഷ്‌റഫ് മുഖേന രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ദമാമിലെ ഒരു വീട്ടിലെത്തിയ ലീലയ്ക്ക് ഒട്ടേറെ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. തുടര്‍ന്ന് ഈ വിവരം നാട്ടിലറിയിച്ചു. അവര്‍ ബുറൈദയിലുള്ള ഇഖ്ബാല്‍ പള്ളിമുക്കിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നവയുഗം ജീവകാരുണ്യ വിഭാഗം ജോയന്റ് കണ്‍വീനര്‍ സഫിയ അജിത്തിനെ കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് സഫിയ വിളിച്ച് സ്‌പോണ്‍സറുടെ വീട്ടിലെത്തി അദ്ദേഹവുമായും ലീലയുമായും സംസാരിച്ചു. പറഞ്ഞ ജോലികള്‍ ചെയ്യാത്തതിനാലാണ് ലീലയെ ഉപദ്രവിച്ചതെന്ന് സ്‌പോണ്‍സറും പീഡനംസഹിച്ച് ജോലിചെയ്യാന്‍ താത്പര്യമില്ല എന്ന് ലീലയും പറഞ്ഞു. സ്‌പോണ്‍സര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും സഫിയ അജിത്തിന്റെ നിരന്തരമായ അഭ്യര്‍ഥനയെത്തുടര്‍ന്ന് അതില്ലാതെ തന്നെ ലീലയെ നാട്ടിലയയ്ക്കാമെന്ന് സമ്മതിച്ചു. കഴിഞ്ഞദിവസം സഫിയ അജിത് ലീലയെ ദമാം എയര്‍പോര്‍ട്ടില്‍നിന്ന് നാട്ടിലേക്ക് കയറ്റിവിട്ടു.



(20%) (1 Vote)

 

 

Other News in this Section