എ.ടി. മുഹമ്മദിനു യാത്രയയപ്പ് നല്‍കി
Posted on: 07 May 2012
ജിദ്ദ: മുപ്പത്തഞ്ചു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ വടക്കാങ്ങര റിലീഫ് കമ്മിറ്റി രക്ഷാധികാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ എ.ടി. മുഹമ്മദിനു മഹല്ല് മെമ്പര്‍മാരും സുഹൃത്തുക്കളും ഊഷ്മളമായ യാത്രയയപ്പ് നല്‍കി.ഏറെ കാലമായി ഷറഫിയ ഈലാഫ് ട്രാവല്‍സ് ഉദ്യോഗസ്ഥനായിരുന്നു. ജിദ്ദയിലെ മത സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളില്‍ സജീവമായ എ.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അദ്ദേഹം മലപ്പുറം ജില്ലയിലെ വടക്കാങ്ങര സ്വദേശിയാണ്.
ഷറഫിയ അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ജിദ്ദ വടക്കാങ്ങര റിലീഫ് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ വടക്കാങ്ങര അധ്യക്ഷത വഹിച്ചു. സനാഇയ്യ കാള്‍ ആന്‍റ് ഗൈഡന്‍സ് മലയാളം വിഭാഗം തലവന്‍ ഉണ്ണീന്‍ മൌലവി ഉദ്ഘാടനം ചെയ്തു. മുഹമ്മത് ഇഷ്ഹാഖ്, ടികെ., ശക്കീര്‍ പികെ. പ്രസംഗിച്ചു. എ.ടി. മുഹമ്മദ് പ്രവാസ ജീവിത അനുഭവങ്ങള്‍ പങ്കുവെച്ചു. സെക്രട്ടറി ബഷീര്‍. ടികെ സ്വാഗതവും ഷറഫുദ്ധീന്‍ ഹനീഫ നന്ദിയും പറഞ്ഞു. അബ്ദുറസാഖ് പി. ഖിറാഅത്തു നടത്തി.
അക്ബര്‍ പൊന്നാനി
(0%) (0 Votes)
Explore Mathrubhumi
Other News in this Section






