LATEST NEWS

Loading...

Custom Search
+ -

അബുദാബി കുറ്റിയാടി മണ്ഡലം കെ.എം സി.സി. ഭാരവാഹികള്‍

Posted on: 19 Apr 2012

 

അബുദാബി: അബുദാബി കുറ്റിയാടി മണ്ഡലം കെ.എം സി.സി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലത്തീഫ് കടമേരി (പ്രസി.), ജാഫര്‍ തങ്ങള്‍ വരയാലില്‍, ബഷീര്‍ കപ്പ്‌ലിക്കണ്ടി, പി. കെ. കെ. അബ്ദുള്ള, ബഷീര്‍ ടി.ടി.കെ. (വൈസ് പ്രസി.) കുന്‍അബ്ദുള്ള കാക്കുനി (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ സലാം കീഴല്‍, സഈദ് ടി.കെ. സിറാജ് കുറ്റിയാടി, ജാഫര്‍ ഫാറൂഖി (ജോയന്റ് സെക്രട്ടറി ) അഷ്‌റഫ് നജാത്ത് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന കൗണ്‍സില്‍ മീറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശരഫുദ്ദീന്‍ മംഗലാട് ഉദ്ഘാടനം ചെയ്തു. ജാഫര്‍ തങ്ങള്‍ വരയാലില്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബാഖവി പ്രാര്‍ഥന നടത്തി. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് പി. ആലിക്കോയ, നൗഷാദ്, സിറാജ് പയ്യോളി എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍വഹിച്ചു, സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുറഹിമാന്‍ പൂവല്‍, ജില്ലാ ഭാരവാഹികളായ ഇ. സി ഇബ്രഹിം ഹാജി, അബ്ദുല്‍ ബാസിത്ത് കയക്കണ്ടി, ഹാഫിസ് മുഹമ്മദ്, അഷ്‌റഫ് , ഉമ്മര്‍ കെ.കെ, കാസിം കെ.കെ, ബഷീര്‍ കപ്പ്‌ലിക്കണ്ടി, ആരിഫ് കടമേരി, നാസര്‍ മേമുണ്ട, റാഷിദ് എന്നിവര്‍ സംസാരിച്ചു, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുള്ള കാക്കുനി സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് നജാത്ത് നന്ദിയും പറഞ്ഞു.


(0%) (0 Votes)

 

 

Other News in this Section