കൊളംബോ മാതൃകയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ്ങിന് ജി.സി.സി. രാജ്യങ്ങള്‍
പി.സി. ഹരീഷ്
Posted on: 26 Mar 2012
കുവൈത്ത്: വര്‍ധിച്ചുവരുന്ന ഗാര്‍ഹിക തൊഴിലാളി പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിന് കൊളംബോ മാതൃകയില്‍ റിക്രൂട്ടിങ് നടപ്പാക്കാന്‍ ഗള്‍ഫ് കോര്പ്പറേഷന് കൗണ്‍സില്‍ (ജി.സി.സി.) അംഗരാജ്യങ്ങളായ സൗദി, കുവൈത്ത്, യു.എ.ഇ., ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തനീക്കം തുടങ്ങി.
ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ബന്ധപ്പെട്ട സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണെന്നും വിദേശതൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും കുവൈത്ത് സാമൂഹ്യ-തൊഴില്‍മന്ത്രി റിട്ട. ലെഫ്റ്റനന്റ് ജനറല്‍ അഹ്മദ് അബ്ദുല്ലത്തീഫ് അല്‍ റുജേയ്ബ് വാര്‍ത്താലേഖകരെ അറിയിച്ചു. അതിന്റെ ഭാഗമായി വിദേശ തൊഴില്‍മേഖലയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. ദേശീയ അസംബ്ലിയിലെ ആരോഗ്യം-സാമൂഹികം സ്ഥിരം സമിതിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിദേശതൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലും ഗാര്‍ഹിക തൊഴില്‍ മേഖലയിലും സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അസംബ്ലി സ്ഥിരം സമിതിയുടേതാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി ഈ വിഷയത്തിലിടപെട്ട് തൊഴിലാളികളുടെയും തൊഴില്‍സംബന്ധവുമായ പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടെത്തണമന്നും മന്ത്രി ആവശ്യപ്പെട്ടു.
അതോടൊപ്പം ഗാര്‍ഹിക തൊഴിലാളികളുടെ പ്രതിമാസ ശമ്പളം കൃത്യമായി സമയത്ത് നല്കുന്നതിനു വേണ്ട നടപടി സ്വീകരിക്കും. തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങള്‍ നിരീക്ഷിക്കുകയും സ്പോണ്‍സറെയോ സ്പോണ്‍സറുടെ കുടുംബത്തെയോ അപകടപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ കണ്ടെത്തിയാലുടന്‍ തൊഴിലാളിയെ നാടുകടത്തുന്നതിനുള്ള തീരുമാനമുണ്ടാകും. ഇത്തരം പ്രശ്നങ്ങള്‍ കുടിയേറ്റ വിഭാഗം മേധാവി മേജര്‍ ജനറല്‍ കാമല്‍ അല്‍ അവാദിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് ഗാര്‍ഹിക തൊഴില്‍ സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്കി.

(80%) (1 Vote)
Explore Mathrubhumi
Other News in this Section