'സംവേദനം' എന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു
Posted on: 22 Mar 2012
അബുദാബി: മേതില്‍ കോമളന്‍കുട്ടി സംവിധാനം ചെയ്തു നിര്‍മ്മിച്ച 'സംവേദനം' എന്ന ഹ്രസ്വചിത്രം ടര്‍ക്കി അങ്കാര അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. 'ഷോര്‍ട്ട് വിത്തൌട്ട് ലിമിറ്റ്' എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
ബാടി ഹാള്‍ 2ല്‍ ചിത്രത്തിന് രണ്ടു പ്രദര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. പ്രദര്‍ശനാനന്തരം നടന്ന അവലോകന ചര്‍ച്ചയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. കോമളന്‍കുട്ടി ചിത്രത്തെ അധികരിച്ച് സംസാരിച്ചു.

വാര്‍ത്ത അയച്ചത് : മീത്തല്‍ സതീശന്
(0%) (0 Votes)
Explore Mathrubhumi
Other News in this Section