'എത്തിസലാത്ത്' ഇന്ത്യ വിടുന്നു
Posted on: 23 Feb 2012
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അബുദാബി ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ 'എത്തിസലാത്ത്' തീരുമാനിച്ചു. എത്തിസലാത്തും ഇന്ത്യന്‍ കമ്പനിയായ ഡി.ബി. ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്തസംരംഭമായ എത്തിസലാത്ത് ഡി.ബി.യുടെ ടെലികോം ലൈസന്‍സ് സുപ്രീം കോടതി റദ്ദാക്കിയതിന്റെ അടിസ്ഥാനത്തിലാണിത്. ഇതടക്കം വിവിധ കമ്പനികള്‍ക്കു നല്‍കിയ 122 ലൈസന്‍സുകളാണ് സുപ്രീം കോടതി ഫിബ്രവരി രണ്ടിനു റദ്ദാക്കിയത്. 2ജി കേസില്‍ കുറ്റാരോപിതനായ എ.രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത് ലേലം വിളിക്കാതെ നല്‍കിയ ലൈസന്‍സുകളാണ് ഇങ്ങനെ റദ്ദാക്കിയത്.
സുപ്രീംകോടതിയുത്തരവിനെത്തുടര്‍ന്ന് രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രണ്ടാമത്തെ വിദേശ കമ്പനിയാണ് എത്തിസലാത്ത്. നേരത്തേ ബഹ്‌റൈന്‍ ടെലികോമും ഇതേ തീരുമാനമെടുത്തിരുന്നു.
'എത്തിസലാത്തി'ന്റെ തീരുമാനത്തോട് പങ്കാളിക്കമ്പനിയായ ഡി.ബി.ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. സംയുക്തസംരംഭത്തില്‍ എത്തിസലാത്തിനു 45 ശതമാനം ഓഹരിയാണുള്ളത്.

(20%) (1 Vote)
Explore Mathrubhumi
Other News in this Section