LATEST NEWS

Loading...

Custom Search
+ -

ബഹ്‌റൈനില്‍ ഈദ്ഗാഹ്

Posted on: 09 Sep 2010

 

മനാമ: ബഹ്‌റൈന്‍ ഫുര്‍ഖാന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ രാവിലെ 5.47-ന് ഈദ്ഗാഹ് സംഘടിപ്പിക്കും. ഹൂറയില്‍ പഴയ ബറ്റെല്‍ക്കോയുടെ സമീപത്തുള്ള ഉംഅയ്മന്‍ സ്‌കൂളില്‍ ബഹ്‌റൈന്‍ സുന്നി വഖഫ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ നടക്കുന്ന ഈദ് നമസ്‌കാരത്തിന് ഡോ. സക്കരിയ്യ സ്വലാഹി നേതൃത്വം നല്കും.
റിഫ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ റിഫ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിക്ക് സമീര്‍ നജാത്തി നേതൃത്വം നല്കും. സമസ്തകേരള സുന്നി ജമാഅത്ത് ജിദ്ഹാഫ്‌സ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ജിദ്ഹാഫ്‌സ് കെ.എം.സി.സി. ഹാളില്‍ പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിച്ചിട്ടുണ്ട്.
(0%) (0 Votes)

Other News in this Section