LATEST NEWS

Loading...

Custom Search
+ -

റംസാന്‍: സമ്മര്‍ഫണ്‍ പാര്‍ക്കില്‍ കൂടുതല്‍ വര്‍ണാഭമായ പരിപാടികള്‍

Posted on: 03 Sep 2010

 



ദോഹ: ഖത്തര്‍ ടൂറിസം അതോറിറ്റി ദോഹാ എക്‌സിബിഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സമ്മര്‍ഫണ്‍ പാര്‍ക്കില്‍ റംസാനോടനുബന്ധിച്ച് വര്‍ണാഭമായ കലാ, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം അതോറിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ പരിപാടികളോടനുബന്ധിച്ച് ലോകകപ്പ് ഫുട്‌ബോള്‍ ബിസ് കമ്മിറ്റി കുട്ടികള്‍ക്കായി ഉപഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യും.

സംഘാടക സമിതി ഈ ദിനത്തോടനുബന്ധിച്ച് തിയേറ്റര്‍ പ്രദര്‍ശനങ്ങളും, സംഗീത പരിപാടികളും, കുട്ടികള്‍ക്ക് മത്സരങ്ങളും, വിനോദ മത്സരപരിപാടികളും, ഗെയിമുകളും സംഘടിപ്പിക്കും.

എക്‌സിബിഷന്‍ സെന്ററിനകത്തും പരിസരങ്ങളിലും വൈദ്യുത ദീപാലങ്കാരം നടത്തുമെന്നും ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍സ് ആന്‍ഡ് ലൈസന്‍സ് ഓര്‍ഗനൈസിങ്ങ് മേധാവി ലഹ്ദാന ഗാനം അല്‍മുഹന്നദി പ്രസ്താവിച്ചു.

മത്സരങ്ങളിലും ആഘോഷത്തിലും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് തത്സമയ ടെലിവിഷന്‍ സംപ്രേഷണപരിപാടിയില്‍ ചോദ്യോത്തരപരിപാടകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.

സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും ആംബുലന്‍സുകളും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സപ്തംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന സമ്മര്‍ ഫണ്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസം അതോറിറ്റിയും സിക്വലിയ ഓര്‍ഗനൈസിങ് ആന്‍ഡ് ബില്‍ഡിങ് എക്‌സിബിഷന്‍ കമ്പനിയുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

റംസാനില്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയും ഈദ് ദിനങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ പുലര്‍ച്ചെ രണ്ടു മണിവരെയുമാണ് പരിപാടികളെന്ന് മാര്‍ക്കറ്റിങ് അസി. മേധാവി ക്രിസ്തീനാ മ്യൂള്‍സ് പറഞ്ഞു.

(0%) (0 Votes)

Other News in this Section