റിലീഫ് വിതരണവും ഇഫ്താര്‍ സംഗമവും
Posted on: 03 Sep 2010

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി. നാദാപുരം മണ്ഡലം കമ്മിറ്റി ശിഹാബ് തങ്ങള്‍ റിലീഫ് വിതരണം ഉദ്ഘാടനവും ഇഫ്താര്‍ സംഗമവും സംസ്ഥാന കെ.എം.സി.സി. ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ശിഹാബ് തങ്ങള്‍ റിലീഫ് വിതരണ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി സഅദ് പുറക്കാടും നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ടി.കെ. മൂസ്സ അധ്യക്ഷനായി.
സംസ്ഥാന ട്രഷറര്‍ ഖാലിദ് പാറപ്പള്ളി, കാട്ടില്‍ അമ്മത് ഹാജി, ജില്ലാ പ്രസിഡന്റ് മുസ്തഫ മുട്ടുങ്ങല്‍, ജന. സെക്രട്ടറി അബ്ദുല്ല മാണിക്കോത്ത്, ട്രഷറര്‍ ഇസ്മായില്‍ എടച്ചേരി, ദുബായ് കെ.എം.സി.സി. ജില്ലാ നേതാക്കളായ അബ്ദുല്ല വലിയാണ്ടി, ഇസ്മായില്‍ ഏറാമല, കെ.പി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എ. ആമിന ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ജന. സെക്രട്ടറി നസീര്‍ കുനിയില്‍ സ്വാഗതം പറഞ്ഞു.
ജില്ലാ മണ്ഡലം നേതാക്കളായ ടി. ഹാഷിം, മെമ്മൈസ രാമനാട്ടുകര, നിസാര്‍ വെള്ളികുളങ്ങര, അശ്‌റഫ് അത്തോളി, കെ.ടി.കെ. മുനീര്‍, ആര്‍.ഒ. ബക്കര്‍, സജീര്‍ കോമായി, സുബൈര്‍ തിരുവങ്ങൂര്‍, സുബൈര്‍ വള്ളിക്കാട്, ഫൈസല്‍ രാമത്ത്, സലീം ചേരിപ്പൊയില്‍ സംബന്ധിച്ചു.മണ്ഡലം ട്രഷറര്‍ എ.കെ.ടി. കുഞ്ഞമ്മത്, ഓര്‍ഗ. സെക്രട്ടറി ടി.കെ. അബാസ്, മണ്ഡലം ഭാരവാഹികളായ ലിയാക്കത്ത് അലി ചെറുമോത്ത്,ഒ.പി. റഫീഖ്, ടി.പി.കെ. മൂസ്സ, കെ.വി. നഷീദ്, മുജീബ് എടച്ചേരി, വി.വി. നാസര്‍, യു.പി. സിറാജ്, ഷമീം കായക്കൊടി, പി.പി. അബാസ്, പാലാമ്പറ്റ കുഞ്ഞബ്ദുല്ല, ഷാനവാസ് കെ.പി., ത്വല്‍ഹത്ത് ആവോലം, കുഞ്ഞാലി കുറുവയില്‍, കുഞ്ഞമ്മത് തളീക്കര, സുബൈര്‍ നരിപ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





