LATEST NEWS

Loading...

Custom Search
+ -

ലുലു എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Posted on: 03 Sep 2010

 



അബുദാബി: ലുലു ഹൈപ്പവര്‍ മാര്‍ക്കറ്റിന്റെ സഹോദര സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് യു.എ.ഇ.യിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും 2011-ല്‍ കൂടുതല്‍ ശാഖകളുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇപ്പോള്‍ നാലു ശാഖകളുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അബുദാബി അല്‍വാദ മാളില്‍ നടന്ന ചടങ്ങില്‍ ലുലു എക്‌സ്‌ചേഞ്ചിന്റെ ചെയര്‍മാന്‍ എം.എ.യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്.

''യു.എ.ഇ. സെന്‍ട്രല്‍ ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുരിച്ചാണ് ലുലു എക്‌സ്‌ചേഞ്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലുലുവിന്റെ ലക്ഷ്യം. കഴിഞ്ഞ ഒരു വര്‍ഷമായി ലോകത്തെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങളുമായി വിനിമയ ബന്ധം സ്ഥാപിക്കുകയാണ് ലുലു എക്‌സ്‌ചേഞ്ച് ചെയ്തത്. തൊഴിലാളികളുടെ വേതന വിതരണത്തിനായി യു.എ.ഇ.യിലെ 400-ഓളം കമ്പനികളുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു''-ലുലുവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദീബ് അഹമ്മദ് വിശദീകരിച്ചു.

''ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലുലു എക്‌സ്‌ചേഞ്ചിന്റെ ശാഖകള്‍ ആരംഭിക്കും. ഇതിന്റെ ആദ്യപടിയായി വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒമാനില്‍ മാത്രം എട്ടു ശാഖകള്‍ ആരംഭിക്കും. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍ ലെയ്‌സണ്‍ ഓഫീസുകളും ഉടന്‍ തുറക്കും. വരുന്നു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജി.സി.സി. രാജ്യങ്ങളെക്കൂടാതെ മലേഷ്യ, ഹോങ്കോങ്, യൂറോപ്പ്, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലും ലുലു എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും''-യൂസഫലി പറഞ്ഞു.

അബുദാബി അല്‍വാദാമാളില്‍ നടന്ന വാര്‍ഷികാഘോഷച്ചടങ്ങില്‍ യൂസഫലി, എം.കെ.ഗ്രൂപ്പിന്റെ ഡയറക്ടര്‍ അഷറഫലി എം.എ, ലുലു എക്‌സ്‌ചേഞ്ച് സി.ഇ.ഒ. അദീബ് അഹമ്മദ്, ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് വാസിം തുടങ്ങിയവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.

(0%) (0 Votes)

Other News in this Section