LATEST NEWS

Loading...

Custom Search
+ -

പാരമ്പര്യത്തനിമയുമായി കുവൈത്തില്‍ ഗ്യൂര്‍ഗിയാന്‍ ആരംഭിച്ചു

പി.സി. ഹരീഷ്‌

Posted on: 03 Sep 2010

 



കുവൈത്ത്: റംസാന്‍ മാസത്തില്‍ കുട്ടികളുടെ വിനോദപരിപാടിയായ ഗ്യൂര്‍ഗിയാന് കുവൈത്തില്‍ തുടക്കം.

റംസാന്‍ വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി പതിനാലാം ദിവസം രാത്രിയില്‍ ആരംഭിക്കുന്ന, കുട്ടികളുടെ യുക്തിയും തമാശയും കലര്‍ന്ന ആഘോഷമാണ് ഗ്യൂര്‍ഗിയാന്‍. സവിശേഷമായ കുവൈത്ത് പാരമ്പര്യത്തിന്റെ വേറിട്ടൊരു വിനോദമാണ് ഇത്. കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്ന സാമുദായിക കൂട്ടായ്മയും സ്‌നേഹവും സന്തോഷവും ഇതില്‍ പങ്കിടുന്നു.

പുരാണവും ചരിത്രവും കെട്ടുപിണഞ്ഞ ഭൂതകാല ജീവിതാവബോധത്തിന്റെ പാഠഭേദമാണ് ഗ്യൂര്‍ഗിയാന്‍. മഹത്തായ ഒരു ജീവിതസങ്കല്പം ഗ്യൂര്‍ഗിയാനിലൂടെ പ്രദാനം ചെയ്യുന്നു. ഭൂതകാല ജീവിതശൈലി അനുസ്മരിപ്പിക്കുന്നതിനോടൊപ്പം ബാലമനസ്സുകളെ പോയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.

റംസാന്റെ പതിനാലാം ദിവസം ആരംഭിക്കുന്ന ഗ്യൂര്‍ഗിയാന്‍ ആഘോഷം മൂന്നുദിവസം നീളും. റംസാനിലെ നോമ്പുതുറ കഴിഞ്ഞ് കുട്ടികള്‍ വിവിധ വര്‍ണങ്ങളിലുള്ള വേഷം ധരിച്ച് പ്രത്യേക രീതിയില്‍ തയ്യാറാക്കിയ മധുരപലഹാരങ്ങളടങ്ങിയ ഗ്യൂര്‍ഗിയാന്‍ കൂടകളുമായി വീടുകള്‍തോറും കയറിയിറങ്ങും. പരസ്​പരം സൗഹൃദം പങ്കുവെക്കും. ഓണനാളുകളില്‍ ഗ്രാമങ്ങളിലെ കുട്ടികള്‍ പൂക്കൂടകളുമായി കയറിയിറങ്ങി ആഹ്ലാദം പങ്കുവെക്കുന്ന കാഴ്ചകള്‍ക്ക് സമാനമാണ് ഇത്.

പഴയകാലത്ത് പാടിയിരുന്ന നാടന്‍ പാട്ടുകള്‍ പാടി തനത് താളത്തിനൊത്ത് ചുവടുവെച്ച് നീങ്ങുന്ന കുട്ടികള്‍ അടുത്ത വീട്ടിലെ വാതിലില്‍ മുട്ടുന്നു. അടുത്തുള്ള ഏതാനും വീടുകള്‍ കേന്ദ്രീകരിച്ച് രാവിലെ മുതിര്‍ന്ന കുട്ടിയെ ഉന്നംവെച്ച് വീടിനുമുന്നില്‍ എത്തുന്നു. വാതിലില്‍ മുട്ടുന്നതോടെ പുറത്തുവരുന്ന ആണ്‍കുട്ടിയെക്കുറിച്ച് കുറേ സമയത്തേക്കെങ്കിലും പാടി പുഴകഴ്ത്തി ആഹ്ലാദത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിക്കുന്നു. പാരമ്പര്യവേഷങ്ങളണിഞ്ഞ് ചെറിയ കുട്ടികളും മുതിര്‍ന്നവരും ഗ്യൂര്‍ഗിയാനില്‍ പങ്കുചേരുന്നു.

പെണ്‍കുട്ടികള്‍ വീടിന്റെ പരിസരങ്ങളില്‍ ഒതുങ്ങി വിവിധയിനം കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ ദൂരെ മറ്റു പ്രദേശങ്ങളിലേക്ക് യാത്രയാവുന്നു. പാട്ടുകള്‍ പാടിയും നാടോടിനൃത്തമാടിയും ഗ്യൂര്‍ഗിയാന്‍ വിനോദം തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആഘോഷിക്കുന്ന 'ഹാലോ വീന്‍' പാരമ്പര്യസംസ്‌കാരത്തോട് അടുത്തുനില്ക്കുന്ന കുവൈത്ത് സംസ്‌കാരമാണ് 'ട്രിക്' അഥവാ 'ട്രീറ്റ്' എന്ന കുട്ടികളുടെ വിനോദമായ ഗ്യൂര്‍ഗിയാന്‍. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക' എന്ന തിരുവചനംപോലെ അടുത്ത വീട്ടിലെ വാതിലില്‍ മുട്ടുക എന്ന മഹത്തായ സന്ദേശം, കൈമോശം വന്നുപോയ ജീവിതശൈലിക്ക് റംസാന്‍ പുണ്യമാസം ഉണര്‍ത്തുന്ന തിരിച്ചറിവുകൂടിയാണ് ഇത്.

(0%) (0 Votes)

Other News in this Section