LATEST NEWS

Loading...

Custom Search
+ -

റംസാന്‍ രാവുകളെ ധന്യമാക്കിയ ബദര്‍ ഖിസ്സപ്പാട്ട് സമാപിച്ചു

Posted on: 10 Sep 2010

 

അബുദാബി: റംസാന്‍ രാവുകളെ ധന്യമാക്കിക്കൊണ്ട് ആഗസ്ത് 27 മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേിറിയിരുന്ന ബദര്‍ ഖിസ്സപാട്ട് സമാപിച്ചു. മാപ്പിളകവി മോയിന്‍കുട്ടി വൈദ്യരുടെ മഹാകാവ്യമായ ബദര്‍ ഖിസ്സപ്പാട്ട് പാടിയും കഥപറഞ്ഞുമാണ് മാപ്പിളപ്പാട്ട് ഗായകന്‍ ബഷീര്‍അഹമ്മദ് ബുര്‍ഹാനി മുള്ളൂര്‍ക്കരയും കൈരളി ടി.വി. പട്ടുറുമാല്‍ ഫെയിം സല്‍മാനുല്‍ ഫാരിസിയും രംഗത്തവതരിപ്പിച്ചത്.

മനോഹരമായ ശീലുകളില്‍ കോര്‍ത്തിണക്കിയ ബദര്‍ ഖിസ്സപ്പാട്ടിന് അകമ്പടിയെന്നോണം വായ്ത്താരിയിലൂടെ ബഷീര്‍ അഹമ്മദ് നല്‍കിയ താളമേളങ്ങള്‍ ഈ കലാരൂപത്തെ വളരെ വശ്യവും മനോഹരവുമാക്കിത്തീര്‍ത്തു. അന്‍പതോളം ഭാഷകള്‍ സമ്മിശ്രമായി രൂപപ്പെടുത്തിയ മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ ഖിസ്സപ്പാട്ട് കഥപറഞ്ഞവതരിച്ചപ്പോള്‍ അബുദാബിയിലെ കലാസ്വാദകര്‍ക്ക് നവ്യാനുഭവമായി. എല്ലാ ദിവസവും അര്‍ധരാത്രി കഴിഞ്ഞ് രണ്ട് മണിവരെ നീണ്ടുനിന്ന അവതരണം ആസ്വദിക്കാന്‍ വന്‍ ജനാവലി തന്നെ എത്തി.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ.ബി. മുരളി ഉദ്ഘാടനം ചെയ്ത 'ഖിസ്സപ്പാട്ടിന്റെ വഴിയെ...' എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ച ബദര്‍ ഖിസ്സപ്പാട്ടിന്റെ സമാപനത്തില്‍ യു.എ.ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ കെ.കെ. മൊയ്തീന്‍കോയ അധ്യക്ഷനായി. ഒലിവ് മീഡിയ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ്ദര്‍മി, ജനറല്‍ മാനേജര്‍ റെജി ജോണ്‍, കെ.എസ്.സി. ആക്ടിങ് കലാവിഭാഗം സെക്രട്ടറി റജീദ് എന്നിവര്‍ കാഥികര്‍ക്കുള്ള സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചു.

കേരള സോഷ്യല്‍ സെന്ററിന്റെ ജീവകാരുണ്യപ്രവര്‍ത്തന നിധിയിലേക്ക് പയ്യന്നൂര്‍ സഹൃദയവേദിയുടെ സംഭാവന പ്രസ്തുത ചടങ്ങില്‍ വെച്ച് കെ.എസ്.സി. വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാലിനെ ഏല്പിച്ചു. താഹിര്‍ ഇസ്മയില്‍ സമാപനത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.


(0%) (0 Votes)

Other News in this Section