കുവൈത്തില്‍ ബസ് ഡ്രൈവര്‍മാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്
Posted on: 03 Sep 2010

കുവൈത്ത്: കെ.പി.ടി.സി. ബസ് ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്. രണ്ടുവര്‍ഷംമുമ്പ് അനുവദിച്ച 50 ദിനാര്‍ ശമ്പളവര്‍ധന കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍ത്തലാക്കിയതിലും മോശമായ താമസസൗകര്യത്തിലും പ്രതിഷേധിച്ചാണ് ഇവര്‍ പണിമുടക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം വിവിധ എമ്പസികളുടെ പ്രതിനിധികള്‍ കെ.പി.ടി.സി. അധികൃതരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നുണ്ട്.
എന്നാല്‍ ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ എമ്പസികളിലെ ഉദ്യോഗസ്ഥര്‍ കെ.പി.ടി.സി. - കുവൈത്ത് പബ്ലിക് ട്രാന്‍സ്‌പോര്‍ട് കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായില്ല എന്നറിയുന്നു. ഈജിപ്തുകാരായ ഡ്രൈവര്‍മാര്‍ ചര്‍ച്ച തൃപ്തികരമല്ലെന്ന നിലപാടിലാണ്. അതേസമയം ജീവനക്കാരുടെ താമസസൗകര്യം സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് ഡ്രൈവര്‍മാരെ കെ.പി.ടി.സിയുടെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റിയതായും തൊഴിലാളികളുടെ പണിമുടക്കില്‍ എമ്പസികള്‍ ഇടപെടുന്നതിലുള്ള പരിമിതികള്‍ ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരെ ധരിപ്പിച്ചതായും എമ്പസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടാതെ താമസസൗകര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് കെ.പി.ടി.സി. അധികൃതരുമായി ബന്ധപ്പെടുമെന്ന് എമ്പസിഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാര്‍ക്ക് ഉറപ്പുനല്കിയതായും മറ്റു വിഷയങ്ങള്‍ എമ്പസിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായി ഇടപെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.അതേസമയം ബസ് ഡ്രൈവര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന് പ്രതിദിനം 25,000 കുവൈത്ത് ദിനാറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട അലവന്‍സ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിയത്.
മറിച്ച് ഡ്രൈവര്‍മാരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വര്‍ക്കേഴ്‌സ് യൂണിയന്‍ ഡയറക്ടര്‍ മിഷാല്‍ അല്‍ അനേസി വാര്‍ത്താലേഖരെ അറിയിച്ചു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





