LATEST NEWS

Loading...

Custom Search
+ -
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദോഹ സോണ്‍ സാഹിത്യോത്സവ് 2014 സിറ്റി സെക്ടര്‍ ജേതാക്കളായി. ജൈദ, എയര്‍പ്പോര്‍ട്ട് സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബുര്‍ദ്ധ ആലാപനം, കഥാരചന, കവിതാ രചന, മാപ്പിളപ്പാട്ട്, ജലഛായം, വാര്‍ത്തയെഴുത്ത് തുടങ്ങി നാല്‍പ്പതോളം ഇനങ്ങളില്‍ നൂറിലധികം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു....
ദോഹ: സര്‍ഗാത്മക സാഹിത്യ വൈഭവങ്ങളുടെ അരങ്ങൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍...
അബുദാബി: അബുദാബി പോലീസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 'വുഡന്‍...
ദാബി: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുമായി അബുദാബി പെട്രോളിയം...
ദുബായ്: വാഹനങ്ങളില്‍നിന്ന് പെയിന്റ് ഒലിച്ചിറങ്ങി റോഡുകള്‍ക്ക് നാശമുണ്ടാകുന്നതിനെതിരെ ആര്‍.ടി.എ. പ്രചാരണകാമ്പയിന്‍ ആരംഭിച്ചു. ദുബായ് പോലീസിന്റെ സഹകരണത്തോടെയാണ് പെയിന്റ് കമ്പനികളെയും ജീവനക്കാരെയും കരാറുകാരെയും കേന്ദ്രീകരിച്ചുള്ള...
മൊഗാദിഷു: സോമാലിയ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഏഴു ഇന്ത്യന്‍ നാവികരെ വ്യാഴാഴ്ച മോചിപ്പിച്ചു. നാലു വര്‍ഷമായി കടല്‍ക്കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന നാവികരെ വടക്കന്‍ മൊഗാദിഷുവിലെ തീരദേശ നഗരമായ ഹരര്‍ദറിലാണ്...
കുവൈത്ത് സിറ്റി: ജനത കള്‍ച്ചറല്‍ സെന്‍റര്‍ (ജെ.സി.സി.) കുവൈത്തിന്റെ നാലാമത് വാര്‍ഷിക പൊതുയോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സോഷ്യലിസ്റ്റ് ജനത പ്രസിഡന്‍റ് എംപി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി...
അബുദാബി ആര്‍.എസ്.സി സാഹിത്യോത്സവ് 2014 മലയാളി സമാജം രാവിലെ 8.30 മുതല്‍. ഇന്ദിരാഗാന്ധി അനുസ്മരണം മലയാളി സമാജം രാത്രി 8.30. എസ്.കെ.എസ്.എസ്.എഫ്. സില്‍വര്‍ ജൂബിലി സമ്മേളനം ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ രാത്രി 7.30. കേരളോത്സവം. കേരളാ സോഷ്യല്‍...
ദുബായ്: തലാസ്സിമിയ രോഗികള്‍ക്ക് പിന്തുണയുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ഇവര്‍ക്കായി നിരവധി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച മലബാര്‍ ഗോള്‍ഡിന്റെ പ്രതിനിധികള്‍ ഈയിടെ ദുബായിലെ ലത്തീഫ ആസ്പത്രിയിലെ തലാസ്സിമിയ രോഗികളെ...
അബുദാബി: മുംബൈ, ഡല്‍ഹി നഗരങ്ങളിലേക്കുള്ള പ്രതിദിന വിമാനസര്‍വീസുകളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തിയതായി ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. നിലവില്‍ ഇരുകേന്ദ്രങ്ങളിലേക്കും നിത്യേന രണ്ട് വീതം സര്‍വീസുകളാണുള്ളത്. 2015 ഫിബ്രവരി 15 മുതല്‍...

 

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com