LATEST NEWS

Loading...

Custom Search
+ -
കൊളോണ്‍: പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ കൊളോണ്‍-ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ കൊളോണിലെ സെന്റ് അഗസ്റ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ നവംബര്‍ 2ന്...
ഫ്രാങ്ക്ഫര്‍ട്ട്: എമിരേറ്റ്‌സ് എയര്‍ ലൈന്‍സ് യാത്രക്കാരുടെ ബാഗേജ് നിയമത്തില്‍ ചെറിയ മാറ്റം വരുത്തി. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ഇടനെ മുതല്‍ അമ്പത് കിലോഗ്രാം ബാഗേജും, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് നാന്ത് കിലോഗ്രാം...
വിയന്ന: പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ 15 വര്‍ഷം കൂടുമ്പോള്‍ വിസ പുതുക്കേണ്ട കാര്യമില്ല. വിദേശ ഇന്ത്യാക്കാരുടെ നിരവധി വര്‍ഷങ്ങളായിട്ടുളള ഈ ആവശ്യം അംഗീകരിക്കുമെന്ന് അമേരിക്കന്‍ സന്ദര്‍ശന വേളയില്‍...
വിയന്ന: കേരളത്തില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന വെള്ളിമൂങ്ങ വിയന്നയില്‍ റിലീസിന്. ലളിതമായ കഥയും അവതരണ ശൈലിയുമായി ഒരു 'ഫാമിലി കോമഡി എന്റര്‌ടെയ്‌നര്‍' എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തില്‍ ബിജു മേനോനും അജു...
വിയന്ന: സംസ്ഥാന പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി ജോസഫ് യുറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 21ന് വിയന്നയിലെത്തും. വിയന്നയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ (ഐ ഒ സി ഓസ്ട്രിയ) പ്രതിനിധികള്‍ അദ്ദേഹത്തെ വിയന്ന...
മൊന്‍ഷന്‍ഗ്‌ളാഡ്ബാഹ് (ജര്‍മനി): മൊന്‍ഷന്‍ഗ്‌ളാഡ്ബാഹ് കുടുംബപ്രാര്‍ത്ഥനാ സമൂഹവും ഹൈലിഗ് ക്രൊയ്‌സ് ഇടവകയും സംയുക്തമായി ഒക്‌ടോബര്‍ ഇരുപത്തഞ്ചിന് മൊന്‍ഷന്‍ഗ്‌ളാഡ്ബാഹില്‍ പ്രാര്‍ഥനാദിനമായി ആചരിക്കുന്നു. അന്നേ ദിവസം രാവിലെ...
ഗാര്‍ലന്‍ഡ്: കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് 22-ാമത് വാര്‍ഷിക സമ്മേളനവും കേരളപ്പിറവി ആഘോഷങ്ങളും നവംബര്‍ 1 ന് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. കേരളപ്പിറവി ആഘോഷങ്ങളിലേക്കുള്ള...
ഡാര്‍ലിങ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മലയാളം ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കുന്നു. ഒക്ടോബര്‍ 19 ന് രാവിലെ 9 മണിക്കാണ് കണ്‍വന്‍ഷന്‍. വചനപ്രഘോഷണം, കുമ്പസാരം, ദൈവസ്തുതി കീര്‍ത്തനങ്ങള്‍, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുര്‍ബാന, രോഗശാന്തി...
വാഷിങ്ടണ്‍: സതേണ്‍ ഇല്ലിനോയി വിദ്യാര്‍ത്ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കുന്നതിനുള്ള കുടുംബത്തിന്റെ ശ്രമത്തിന് പ്രവീണ്‍ ജനിച്ചുവളര്‍ന്ന മോര്‍ട്ടന്‍ഗ്രോവ് വില്ലേജ് അധികാരികളുടെ പൂര്‍ണ്ണ...
വിയന്ന : മരിയന്‍ ലൂര്‍ദ്ദ് ദേവാലയത്തില്‍ കൊരട്ടിമുത്തിയുടെ തിരുന്നാള്‍ ആഘോഷിച്ചു. പരിശുദ്ധ അമ്മയുടെ അനുഗ്രഹം തേടി നൂറുകണക്കിന് െ്രെകസ്തവരാണ് പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തത്. പെരുന്നാള്‍ കുര്‍ബാനയില്‍ ഫാ. ഡേവീസ്...

 

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com

 

x