ന്യൂസിലന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ ആഭിമുഖ്യത്തില്‍ നോയമ്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു. ഓക്‌ലന്‍ഡ് (മാര്‍ച്ച് 19-23), ഹാമില്‍ട്ടണ്‍(മാര്‍ച്ച് 24-26), ഹെസ്ടിങ്ങ്‌സ്(മാര്‍ച്ച് 27-29), പാര്‍മെര്‍സ്ടന്‍ നോര്‍ത്ത് (മാര്‍ച്ച് 30-31), വെല്ലിംഗ്ടന്‍ (ഏപ്രില്‍ 1-3), ക്രൈസ്റ്റ് ചര്‍ച്ച് (ഏപ്രില്‍ 5-7) എന്നിവിടങ്ങളിലാണ് ധ്യാനംനടത്തപെടുന്നത്.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ മാത്യു ഇലവുങ്കല്‍ ആണ് ധ്യാനം നയിക്കുന്നത്. ഒക്‌ലന്‍ഡില്‍ 19 ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ജപമാലയോടുകൂടി ധ്യാനം ആരംഭിച്ചു. തുടര്‍ന്ന് വചന ശുശ്രുഷയും ദിവ്യബലിയും രോഗശാന്തി ശുശ്രുഷയും ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെട്ടു. 

ഒക്‌ലന്‍ഡില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ വൈകിട്ട് 5 മുതല്‍ 9.30 വരെയാണ് ധ്യാനം നടത്തപ്പെടുക. ചൊവ്വാഴ്ച കുടുംബ വൃക്ഷ വിശുദ്ധീകരണ ശുശ്രുഷ ഉണ്ടായിരിക്കും. ദിവസേന രോഗശാന്തി ശുശ്രുഷയും നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യൂസിലന്‍ഡ് മിഷന്‍ നാഷണല്‍ കോഡിനേറ്റര്‍ ഫാദര്‍ ജോയ് തോട്ടംകര (0226977207), ഓക്‌ലന്‍ഡ് മിഷന്‍ അസിസ്റ്റന്റ് ചാപ്ലിന്‍ ഫാദര്‍ തോമസ് ചെറുകാനായില്‍ (095795458), അതാത് സ്ഥലങ്ങളിലെ മിഷന്‍ ചാപ്‌ളിന്മാര്‍ എന്നിവരുമായി ബന്ധപ്പെടുക.