ടിപ്ടണ്‍:  ഒക്ടോബര്‍ 7  ശനിയാഴ്ച  ബര്‍മിംഗ്ഹാമിനടുത്ത് ടിപ്ടനില്‍   വച്ചു   നടത്തപ്പെടു ന്ന യുക്മ മിഡ്ലാണ്ട്സ്  റീജനല്‍ കലാമേള യില്‍  പങ്കെടുക്കുന്ന മത്സരാരാര്‍ഥികള്‍കള്‍ക്കുള്ള രജിസ്ട്രേഷെന്‍ നാളെ അവസാനിക്കും .മേളയിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന  മത്സരാരാര്‍ഥികള്‍ സെപ്റ്റംബര്‍ 30 ന്  തന്നെ    അവരവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ഇത്തവണ മത്സരാര്‍ത്ഥികളില്‍ നിന്നുമുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാകും സ്വികരിക്കുക . ബന്ധപ്പെട്ട ഓണ്‍ലൈന്‍ ലിങ്കുകളും വിശദ വിവരങ്ങളും എല്ലാ അംഗ അസോസിയേഷനുകളിലും എത്തിച്ചു കഴിഞ്ഞു. ഒരു അംഗ അസോസിയേഷനില്‍ നിന്നും ഒരു ഇനത്തില്‍ രണ്ടു മത്സരാര്‍ഥികളെ മാത്രമേ പങ്കെടുപ്പിക്കുവാന്‍ കഴിയു എന്നതിനാല്‍ ഭുരിഭാഗം അസോസിയേഷനുകളിലും മത്സരം നടത്തി വിജയികളെയാണ് കലാമേളയ്ക്കയക്കുന്നത്.

 വാര്‍ത്ത അയച്ചത്:  നോബി കെ ജോസ്