വോള്‍വര്‍ഹാംപ്ടണ്‍: മലയാളികളുടെ പരിശ്രമ ഫലമായി മലയാളം ക്ലാസുകള്‍ ആരംഭിച്ചു. ഈ മാസം  22 നു വൈകിട്ട് ആറു മണിക്ക് വോള്‍വര്‍ഹാംപ്ടണ്‍ സെന്റ് മൈക്കിള്‍സ് പള്ളി ഹാള്‍ വെച്ച് ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നിന്നും ഇംഗ്ലണ്ട് സന്ദര്‍ശനം നടത്തുവാന്‍ ഇവിടെ എത്തിയ റാന്നി സ്വദേശി  റിട്ടയേര്‍ഡ് ടീച്ചര്‍ സുമ എബ്രഹാം ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു . ഉദ്ഘാടന ദിവസം 15 ഓളം കുട്ടികള്‍ പഠനം ആരംഭിച്ചു. 

മലയാളം പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നമ്മുടെ സംസ്‌കാരം പുതിയ തലമുറയ്ക്ക് കൈമാറുന്നതില്‍ മലയാള ഭാഷക്ക് ഉള്ള പ്രാധാന്യവും ഉദ്ഘാടന പ്രസംഗത്തില്‍ ടീച്ചര്‍ വിശദികരിച്ചു.

പ്രസ്തുത പരിപാടിയില്‍ വിന്നര്‍ വര്ഗീസ്  സ്വാഗതവും റെജി വര്‍ഗീസ് നന്ദിയും പറഞ്ഞു.