ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഡബ്ലിന്‍ ക്‌ളോണിയിലുള്ള റോയല്‍ മീത്ത് പിച്ച്&പുട്ട് ക്ലബ്ബില്‍ ഒരുക്കിയ വിഷു ആഘോഷ പരിപാടികള്‍ക്ക് മുതിര്‍ന്ന അംഗം വത്സാ മുരളി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. 

vishu

രജത്ത് വര്‍മ്മയുടെ വിഷുസന്ദേശത്തെ തുടര്‍ന്ന് ബാലവിഹാര് കുട്ടികളുടെ ഭജന്‍, സപ്താ രാമന്‍ നമ്പൂതിരി, സ്വര രാമന്‍ നമ്പൂതിരി എന്നിവരുടെ നൃത്തവും, ഐശ്വര്യ, ആദിത്യ, ഗൗരി പ്രദീപ് നമ്പൂതിരി, പേള്‍, ഹാന്‍സ് എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങളും, വസന്തിന്റെ നേതൃത്വത്തിലുള്ള ഭക്തിഗാനാമൃതവും പരിപാടികള്‍ക്ക് കൂടുതല്‍ കൊഴുപ്പേകി. ബിന്ദു രാമന്‍, രമ്യനമ്പൂതിരി, പ്രീത വസന്ത്, ലേഖ രൂകേഷ്, രേണു വിനോദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രസാദവിതരണത്തെ തുടര്‍ന്ന് വൈകീട്ടോടെ വിഷു ആഘോഷ പരിപാടികള്‍ അവസാനിച്ചു.

vishu

എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഡബ്ലിനില്‍ നടക്കുന്ന പ്രാര്ത്ഥന കൂട്ടായ്മയിലും, കുട്ടികള്‍ക്കായുള്ള ബാലവിഹാറിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0877818318, 0892312430, 0876954639, 0871496162, 0894568383 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. https://www.facebook.com/sadgamayasatsang/

വാര്‍ത്ത അയച്ചത് : അനില്‍ കുമാര്‍