ബാസല്‍: ബേണിലെ ബെല്ലവ്യൂ പാലസ് ഹോട്ടലില്‍ ഇന്ത്യന്‍ എംബസി, ഫെബ്രുവരി 2 ന് സംഘടിപ്പിച്ച 69-മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ആഘോഷ ചടങ്ങില്‍ ഇന്ത്യാക്കാരോടൊപ്പം സ്വിറ്റ്‌സര്‍ലാഡിലെ പ്രമുഖരും പങ്കെടുത്തു.

വൈകീട്ട് ആരംഭിച്ച ചടങ്ങില്‍, ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് അതിഥികളെ സ്വാഗതം ചെയ്തു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഫോറിന്‍ അഫയേഴ്‌സ് വിഭാഗത്തിന്റെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ജോഹന്നാസ് മത്തിയാസ്, ആശംസാ പ്രസംഗം നടത്തി. 

യോഗാനന്തരം ഇന്ത്യന്‍ ക്ലാസിക് ഡാന്‍സ് രൂപമായ കഥക് അരങ്ങേറി. കൂടാതെ ഇന്ത്യയെ കൂടുതല്‍ അറിയുവാന്‍ ഉതകുന്ന എക്‌സിബിഷനും ഇന്ത്യന്‍ എംബസി ഒരുക്കിയിരുന്നു. ഏകദേശം മൂന്നൂറുപേര്‍ പങ്കെടുത്ത ആഘോഷ പരിപാടികള്‍ അത്താഴവിരുന്നോടു കൂടി സമാപിച്ചു.

വാര്‍ത്ത അയച്ചത് : ടോം കുളങ്ങര