അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍,
ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും മെയ് 6,7 തീയതികളില്‍  അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു വി.കുര്‍ബ്ബാനയോടുകൂടി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചയോടും കൂടെ പെരുന്നാള്‍ പര്യവസാനിക്കുന്നു.

6 ന് വൈകുന്നേരം 6.45 നു വികാരി ഫാ:എബിന്‍ മര്‍ക്കോസ് കൊടി ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 7 നു സന്ധ്യാപ്രാര്‍ത്ഥനയും, ഉണ്ടായിരിക്കും. 

7 ന് ഞായറാഴ്ച രാവിലെ 11.45ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഫാ.മാത്യു എബ്രഹാം, ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്‍ഗിസ് സഹദായോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
            
പള്ളിയുടെ വിലാസം. St .Clements Episcopal Church, Mastrick Drive, AB 16 6 UF, Aberdeen, Scotland, UK .

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫാ: എബിന്‍ മാര്‍ക്കോസ് - 07736547476
രാജു വേലംകാല -    07789411249, 01224 680500
ജോണ്‍ വര്‍ഗീസ് - 07737783234, 01224 467104

വാര്‍ത്ത അയച്ചത് - രാജു വേലംകാല