ഒന്റാരിയോ: ലണ്ടന്‍ ഒന്റാരിയോ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷ ദിനാഘോഷ പരിപാടികള്‍ ഡിസംബര്‍ 31 ന് വൈകീട്ട് നടത്തപ്പെടുന്നു. ഞായറാഴ്ച രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെയുള്ള ആഘോഷ പരിപാടികളില്‍, വിഭവ സമൃദ്ധമായ കേരള ഫുഡ്ഡും, ബീവറേജസും ഉണ്ടായിരിക്കുന്നതാണ്. ലണ്ടന്‍ 530 ക്ലാര്‍ക്ക് റോഡില്‍ ഉള്ള 'ജോണിസ് റസ്റ്റോറന്റ് ആന്‍ഡ് ബാങ്കറ്റ് ഹാളില്‍' നടത്തപ്പെടുന്ന ആഘോഷ പരിപാടിയില്‍ നൃത്ത നൃത്യങ്ങള്‍, ബോളിവുഡ് ഡാന്‍സ്, ബോളിവുഡ് ഗാനങ്ങള്‍, ഇന്‍ട്രുമെന്റല്‍ മ്യൂസിക്, ഡി ജെ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലി ടിക്കറ്റ് 50 ഡോളര്‍, സിംഗിള്‍ 25 ഡോളര്‍ എന്നീ നിരക്കിലും, 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകര്‍  അറിയിച്ചു. ന്യൂ ഇയര്‍ ഈവ് പാര്‍ട്ടിയുടെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയി പൗലോസ് കെ വറുഗീസ് (Home Life), ഗോള്‍ഡ് സ്‌പോണ്‍സര്‍ ആയി പയസ് ജോസഫ് (Sutton) എന്നിവരാണുള്ളത്. പുതുവര്‍ഷാഘോഷ പരിപാടികളിലേക്ക് എല്ലാവരുടെയും സഹകരണം ക്ഷണിക്കുന്നതായും സംഘാടകര്‍  അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഇമെയില്‍ -  keraleeyamlondon@gmail.com
ഫോണ്‍ - 519 670 7035, 289 936 5475, 226 977 6889, 647 707 8582

വാര്‍ത്ത അയച്ചത് : ജയശങ്കര്‍ പിള്ള