Eiffel Towerഫ്രാങ്ക്ഫര്‍ട്ട്: ശക്തിയായ മഞ്ഞ് വീഴ്ചയും തണുപ്പും മൂലം പാരീസിലെ ഈഫല്‍ ടവര്‍ അടച്ചു. സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വത്തെ കരുതിയാണ് നടപടിയെന്ന്  ഈഫല്‍ ടവര്‍ ഓപ്പറേറ്റിങ്ങ് കമ്പനി മാധ്യമങ്ങളെയും ടൂര്‍ ഓപ്പറ്റേറന്മാരെയും അറിയിച്ചു. 

വീണ്ടും തുറക്കുന്ന തീയതി കമ്പനി വ്യക്തമാക്കിയിട്ടില്ല. 1889 ല്‍ പണിത ഈ ലോകാത്ഭുതം 2017 ല്‍ 60 ലക്ഷം പേര്‍ സന്ദര്‍ശിച്ചിരുന്നു.

വാര്‍ത്ത അയച്ചത്: ജോര്‍ജ് ജോണ്‍