നോര്‍ത്താംപ്ടണ്‍: ബാഡ്മിന്‍ഡണ്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യു.കെ. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 22 ന് നോര്‍ത്താംപ്ടണില്‍ സംഘടിപ്പിക്കുന്നു. കെറ്ററിംഗിലുള്ള നാഷണല്‍ വോളിബോള്‍ സെന്ററിലാണ് മത്സരം നടക്കുക. ഇക്കുറി രണ്ടു കാറ്റഗറി മലയാളി ബാഡ്മിന്‍ഡണ്‍ കളിക്കാരെ ഉള്‍പ്പെടുത്തി വിപുലമായാണ് ടൂര്‍ണമെന്റ് നടത്തുന്നത്. 

ടൂര്‍ണമെന്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. രണ്ടു കാറ്റഗറിയിലുള്ള പ്ലെയേര്‍സിന് ട്രോഫിയും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് ഉണ്ടാവും.

മലയാളികളായ രാജീവ് സദാശിവം, ലെനിന്‍ ചുള്ളിപ്പറമ്പില്‍ ചന്ദ്രന്‍, രാം കനത്തേഴത്ത്, ജിജു ജോര്‍ജ് കളത്തില്‍, പത്മരാജ് എം.പി. ജോബി ജോര്‍ജ്, ജിനി തോമസ്, സുരേഷ് കുമാര്‍, സിനു ജോര്‍ജ്, ജോസഫ് ജെയിംസ് എന്നിവര്‍ ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ഇമെയില്‍ - lenincccc@gmail.com
ഫോണ്‍ - 07466390778