വിയന്നയിലെ മാര്‍ ഈവാനിയോസ് മലങ്കര മിഷന്റെ ആദ്യ ക്രിസ്മസ് ആഘോഷം
Posted on: 20 Dec 2012
വിയന്ന: കഴിഞ്ഞ ഒക്ടോബര്‍ ഏഴാം തിയതി ഔദ്യോഗികമായി തുടക്കം കുറിച്ച വിയന്ന മാര്‍ ഈവാനിയോസ് മലങ്കര മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 24 തിങ്കളാഴ്ച വൈകിട്ട് 7. 30ന് വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കും. പ്ഫാറെ െ്രെബന്ഫെല്ഡ് ദേവാലയത്തില്‍ ഫാ. തോമസ് പ്രാശോഭിന്റെ കാര്‍മികത്വത്തില്‍ മലങ്കര ആരാധനക്രമം അനുസരിച്ചുള്ള തീയുഴലിച്ച ശുശ്രൂഷയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പാരിഷ് ഹാളില്‍ അംഗങ്ങള്‍ ഒരുമിച്ചു കൂടി വീടുകളില്‍നിന്നു കൊണ്ടുവരുന്ന മധുരം പങ്കുവച്ചു പരസ്പരം ആശംസകള്‍ നേരും. ഡിസംബര്‍ 29 ശനിയാഴ്ച്ച വൈകിട്ട് 5.30ന് കുഴിയില്‍ ജോര്‍ജിന്റെ വീട്ടില്‍ വച്ച് മലങ്കര യൂണിറ്റിന്റെ ക്രിസ്മസ് സമ്മേളനവും പ്രാര്‍ത്ഥനായോഗവും നടക്കും. ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി മലങ്കര കാതലിക് യൂത്ത് മൂവ്മെന്റിന്റെ ( എം സി വൈ എം) അംഗങ്ങള്‍ ഡിസംബര്‍ 21നും, 22നും (വെള്ളി, ശനി) കുടുംബങ്ങള്‍ സന്ദര്‍ശിച്ചു കരോള്‍ നടത്തുകയും ക്രിസ്മസ് ആശംസകള്‍ അറിയിക്കുകയും ചെയ്യും.
ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഓസ്ട്രിയയിലെ മലങ്കര കത്തോലിക്കരുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമായ മാര്‍ ഇവാനിയോസ് മലങ്കര മിഷന്റെ ഔദ്യോഗിക യുണിറ്റ് വിയന്നയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് ആദ്യത്തെ ക്രിസ്മസാണിത്.
2013 ജനുവരി 7 ഞായറാഴ്ച മലങ്കര കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല.

ജോബി ആന്റണി
(0%) (0 Votes)
Explore Mathrubhumi
Other News in this Section