LATEST NEWS

Loading...

Custom Search
+ -

വിയന്നയിലെ കൈരളി നികേതന്‍ സ്‌കൂള്‍ ക്രിസ്മസ് ആഘോഷിച്ചു

Posted on: 20 Dec 2012

 



വിയന്ന: ഇന്ത്യന്‍ കാത്തോലിക് കമ്മ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂള്‍ കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു. വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ചടങ്ങില്‍ ഐ സി സി വിയന്നയുടെ ചാപ്ലിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജനറല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ ക്രജിക് ക്രിസ്മസ് സന്ദേശം നല്‍കി.



കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സോടുകൂടി ക്രിസ്മസ് സമ്മേളനം ആരംഭിച്ചു. സ്‌കൂള്‍ പ്രസിഡന്റും ആഘോഷ പരിപാടികളുടെ കോര്‍ഡിനേറ്ററുമായ ജോഷിമോന്‍ എറണാകേരില്‍ സ്വാഗതം പറഞ്ഞു. ആശംസ പ്രസംഗത്തില്‍ ഇന്ത്യന്‍ കാത്തോലിക് കമ്മ്യൂണിറ്റി ജനറല്‍ കണ്‍വീനര്‍ ജോസ് ഒലിമലയില്‍ കൈരളി നികേതന്‍ സ്‌കൂളിന്റെ അവിശ്യകതയെക്കുറിച്ചും കുട്ടികള്‍ക്കുവേണ്ടി ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ പ്രസക്തിയെപ്പറ്റിയും സംസാരിച്ചു.

പൗലോസ് വെട്ടിക്ക, മാത്യു ചെരിയന്‍കാലായില്‍ , ജോഷി എറണ്യാകുളത്തില്‍ , മാര്‍ട്ടിന്‍ ജോര്‍ജ്, പ്രദീപ് വെങ്ങാലില്‍ , ലിജിമോന്‍ മനയില്‍ , മിനി സ്രാമ്പിക്കല്‍ , വിപിന്‍ ഓലികര, ബോബന്‍ കളപുരയ്ക്കല്‍ , ഡാലിയ ആലുക്കല്‍ എന്നിവര്‍ ക്രിസ്മസ് ആഘോഷത്തിനും ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.



സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ക്രിസ്മസ് കാരള്‍ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായിരുന്നു. സാന്താക്ലോസിന്റെ വരവും സന്ദേശവും സമ്മാനവിതരണവും കുട്ടികള്‍ക്ക് സന്തോഷവും ആവേശവും പകര്‍ന്നു. സെക്രട്ടറി പോളി സ്രാമ്പിക്കല്‍ നന്ദി അറിയിച്ചു. വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.

ജോബി ആന്റണി
(0%) (0 Votes)

 

Other News in this Section