LATEST NEWS

Loading...

Custom Search
+ -

ഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ ക്രിസ്മസ് ആഘോഷിച്ചു

Posted on: 20 Dec 2012

 


ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മലയാളം സ്‌കൂളിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 15 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണി മുതല്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജേസു ഓഡിറ്റോറിയത്തില്‍ മലയാളം സ്‌കൂളിലെ കു'ികള്‍ അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ പരിപാടികളോടെ നടത്തി.

കുട്ടികള്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഫാ.ദേവദാസ് പോള്‍, ഫാ.സന്തോഷ് തോമസ് എന്നിവര്‍ ക്രിസ്മസിന്റെ ആത്മീയത വരച്ചുകാട്ടി കുട്ടികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കി.
കുരുന്നു പൈതലേ, കുരുന്നു പൈതലേ, സുവര്‍ണ്ണമേഘമേറി നീ വിരുന്നു വന്നുവോ എന്ന ക്രിസ്മസ് ഗാനം സന്തോഷ് അച്ചന്‍ പാടി കുട്ടികളെ പഠിപ്പിച്ചതും കുട്ടികള്‍ സന്തോഷത്തോടെ ഏറ്റുപാടിയതും ഏവര്‍ക്കും ഹൃദ്യമായി.

ജൂബിലി വര്‍ഷംവരെ എത്തിയ ഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂളില്‍ നിന്നും മാതൃഭാഷ പഠിച്ച രണ്ടും മൂന്നും തലമുറയില്‍പ്പെട്ട' എല്ലാവരെയും അഭിനന്ദിയ്ക്കുക മാത്രമല്ല സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തവരുടെ വിലയേറിയ സേവനത്തെ സമാജം പ്രസിഡന്റ് കോശി മാത്യു അനുസ്മരിച്ചു സംസാരിച്ചു. സ്‌നേഹവും സന്തോഷവും സമാധാനവും എളിമയും ത്യാഗവും സമ്മേളിക്കു ഉണ്ണിയേശുവിന്റെ ഹൃദയനൈര്‍മ്മല്യതയില്‍ നമുക്കും പങ്കാളികളാകാം. സ്‌നേഹ സാനിദ്ധ്യത്തിനും സൗഹൃദത്തിനും സ്വീകാര്യതയ്ക്കും കേഴുന്ന മനുഷ്യഹൃദയങ്ങളില്‍ ചെറിയ ത്യാഗങ്ങളിലൂടെ ദൈവസ്‌നേഹ വാഹകരായി പുല്‍ക്കൂട്ടില്‍ പിറന്ന ദിവ്യരക്ഷകന്റെ രക്ഷാകരപദ്ധതിയില്‍ നമുക്കും പങ്കുചേരാനാകുമെന്നും കോശി മാത്യു ക്രിസ്മസ് സന്ദേശമായി പറഞ്ഞു. മലയാളം സ്‌കൂളിന്റെ ഉപദേശസമിതിയംഗവും യൂറോപ്യന്‍ റൈറ്റേഴസ് ഫോറം വൈസ് ചെയര്‍മാനും സമാജം മുന്‍പ്രസിഡന്റുമായ ജോസ്‌കുമാര്‍ ചോലങ്കേരി ക്രിസ്മസ് സന്ദേശം കവിതാരൂപത്തില്‍ മനോഹരമായി അവതരിപ്പിക്കുക മാത്രമല്ല സദസിനെ പഠിപ്പിയ്ക്കുകയും ചെയതു.

മാതാപിതാക്കളെ പ്രതിനിധീകരിച്ച് ഡോ.മാര്‍ട്ടിന്‍ വെസ്റ്റ്ഫാല്‍, മുതിര്‍വരുടെ പ്രതിനിധി ജോ പരുത്തി, മലയാളം സ്‌കൂള്‍ അദ്ധ്യാപിക എന്നിവര്‍ ക്രിസ്മസ് ന്യൂഈയര്‍ ആശംസകള്‍ നേര്‍ന്നു. കൂടാതെ ബാലു അവതരിപ്പിച്ച ഉപകരണസംഗീതവും, സ്‌കൂള്‍ കുട്ടികളുടെ വിവിധയിനം കലാപരിപാടികളും മാതാക്കള്‍ ആലപിച്ച പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. എന്ന ക്രിസ്മസ് ഗാനത്തിന്റെ അവതരണവും നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്.

അടുത്ത പ്രവര്‍ത്തനവര്‍ഷം മുതല്‍ ബാലുവിന്റെ ശിക്ഷണത്തില്‍ പുതിയതായി ഒരു മ്യൂസിക് സ്‌കൂള്‍ ആരംഭിയ്ക്കുമെന്നും മ്യൂസിക് പഠിയ്ക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ (കുട്ടികളും/മുതിര്‍ന്നവരും) സ്‌കൂളിന്റെ പ്രവര്‍ത്തന സമിതിയുമായി ബന്ധപ്പെടണമെന്ന് ഡോ. അജാക്‌സ് മുഹമ്മദ് അറിയിച്ചു.

സിത്താര്‍ മാന്ത്രികനായ പണ്ഡിറ്റ് രവിശങ്കറിന്റെ വേര്‍പാടിലും അമേരിക്കയിലെ കണക്റ്റിക്കട്ട്് സ്‌കൂള്‍ വെടിവെയ്പ്പില്‍ ദാരുണമായി മരിച്ചവര്‍ക്കും ആത്മശാന്തി നേര്‍ന്നുകൊണ്ട് ഒരുമിനിറ്റ് മൗനപ്രാര്‍ത്ഥന നടത്തി. മലയാളം സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സമ്മാനങ്ങളും ക്രിസ്മസ് പപ്പായുടെ സമ്മാനങ്ങളും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കും വിതരണം ചെയ്തു.ഏലിക്കുട്ടി കോഞ്ചിവരത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെക്കൊണ്ടു തയ്യാറാക്കിയ ക്രിസ്മസ് ബിസ്‌കറ്റുകളും തനികേരളീയ രീതിയില്‍ പാകപ്പെടുത്തിയ ക്രിസ്മസ് ഡിന്നറും മധുരപലഹാരങ്ങളും ഏറെ രുചികരമായിരുന്നു.

ആഘോഷത്തില്‍ ഡോ.അജാക്‌സ് മുഹമ്മദ് സ്വാഗതവും ബോബി വാടമ്പറമ്പില്‍ നന്ദിയും പറഞ്ഞു.രാത്രി പത്തുമണിയോടെ പരിപാടികള്‍ സമാപിച്ചു.

ജോസ് കുമ്പിളുവേലില്‍

(0%) (0 Votes)

 

 

Other News in this Section