റോമില്‍ സ്വീകരണവും യാത്രയയപ്പും
Posted on: 18 Sep 2012
റോം: റോമിലെ കേരള റീജിയന്‍ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ പുതിയ വികാരിയായി ഫാ.രാജന്‍ മടക്കുടിയന്‍ സ്ഥാനമേറ്റു. കേരളത്തിലെ കണ്ണൂര്‍ രൂപതാംഗമാണദ്ദേഹം.വത്തിക്കാനത്തിനടുത്ത് സ്‌കോള പൊന്തിഫീച്ച പീയൊ നോണോ ചാപ്പലില്‍ സെപ്തംബര്‍ 16 ന് രാവിലെ 10.30 ന് നടത്തപ്പെട്ട ദിവ്യബലി മധ്യേ സ്ഥാനമൊഴിയുന്ന ഫാ.ആന്റണി പാട്ടപ്പറമ്പില്‍ പൗരോഹിത്യസേവനത്തിന്റെ പ്രതീകമായി കത്തുന്ന മെഴുകുതിരി നല്‍കി ഫാ.രാജനെ ഹാര്‍ദ്ദമായി സ്വീകരിച്ചു.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ റോമാരൂപതയ്ക്കായുള്ള വികാര്‍ കാര്‍ദിനാര്‍ അഗൊസ്തീനൊ വള്ളീനിയുടെ പ്രസ്തുത നിയമനപത്രിക റോമ രൂപതയുടെ പ്രവാസി കാര്യാലയ ഡയറക്ടര്‍ പിയര്‍ പൗളൊ ഫെലീകൊളൊ ഔദ്യോഗികമായി വായിച്ചു.
ഫാ.രാജന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ ഫാ.ആന്റണി, ഫെലീകൊളൊ, ഫാ.വര്‍ഗീസ് മാളിയേക്കല്‍, ഫാ.റോയി വലിയപറമ്പില്‍, ഫാ.അബ്‌സലോം, ഫാ.റൊഡ്രീഗസ് കുട്ടി, ഫാ.ജുസേപ്പെ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ദിവ്യബലിക്കുശേഷം നടത്തപ്പെട്ട പൊതുയോഗത്തില്‍ ഫാ.രാജന്‍ അധ്യക്ഷത വഹിച്ചു. ജോസഫ് ഹാമില്‍ട്ടന്‍ നയിച്ച യോഗത്തില്‍, പീറ്റര്‍ വടുതലപറമ്പില്‍, മില്ലറ്റ് രാജപ്പന്‍,. ഫാ.ടോമി ആശാരിപ്പറമ്പില്‍, ഫാ.റോയി വലിയപറമ്പില്‍, ആരോമല്‍ സവി ജൊ, മൈക്കിള്‍ എന്നിവര്‍ നന്ദിയറിയിച്ചു.
സൂസപാക്യം മെത്രാപ്പൊലീത്തയുടെ ആശംസാപത്രിക എലിസബത്ത് ലിസ്സി വായിച്ചു. ആത്മീയപൂച്ചെണ്ട് ജൊസീന ചക്കാലക്കല്‍ ഫാ.ആന്റണിക്ക് സമ്മാനിച്ചു.
വാര്‍ത്ത അയച്ചത് : അഗസ്റ്റിന്‍ ജോര്‍ജ് പാലയില്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section






