LATEST NEWS

Loading...

Custom Search
+ -

ഡി.ഐ.എം.എ ഓണാഘോഷം നടത്തി

Posted on: 05 Sep 2012

 

ഡോണെഗല്‍ (അയര്‍ലന്‍ഡ്): ഡോണെഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ ലെറ്റര്‍കെന്നിയിലെ റീജണല്‍ കള്‍ച്ചറല്‍ സെന്ററില്‍ ഓണാഘോഷം നടത്തി. സെനറ്റര്‍ ജിമ്മി ഹാര്‍ട്ട് മുഖ്യാതിഥി ആയിരുന്നു. വടംവലി മത്സരത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി വിവിധ മത്സരങ്ങള്‍ നടന്നു. പിന്നീട് ഏവരും ഓണസദ്യയില്‍ പങ്കെടുത്തു.



പിന്നീട് വിഡിയോ ക്ലിപ്പ് പ്രദര്‍ശനം, മഹാബലിയെ എഴുന്നള്ളിക്കല്‍ എന്നിവ നടന്നു. ജെറിനാണ് വീഡിയോ തയ്യാറാക്കിയത്. പിന്നീട് അരങ്ങേറിയ രൂപകത്തില്‍ മണലേല്‍ റജി, സാബു തുടങ്ങിയവര്‍ വേഷമിട്ടു. തുടര്‍ന്ന് വിവിധ നൃത്തനൃത്യങ്ങള്‍ അരങ്ങേറി.
(20%) (1 Vote)

 

 

Other News in this Section