ബ്ലൂമോണ്ടില്‍ സപ്തംബര്‍ രണ്ടിന് ഓണാഘോഷം
Posted on: 21 Aug 2012
ഡബ്ലിന്‍ : അയലന്‍ഡ് ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ ഓണാഘോഷം സപ്തംബര്‍ രണ്ടിന് ബ്ലൂമോണ്ടിലെ ആര്‍ട്ടെയ്ന്‍ ഫാമിലി റിക്രിയേഷന്‍ ക്ലബില്‍ നടക്കും. കാലത്ത് പത്തര മുതല്‍ വൈകീട്ട് ആറര വരെയാണ് ആഘോഷങ്ങള്‍. ഓണസദ്യയും ഉണ്ടാകും. തുടര്‍ന്ന് ഗാനമേള, വടംവലി മത്സരം, തിരുവാതിരക്കളി, നൃത്തങ്ങള്‍ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് റെജി ചാണ്ടി, സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു. ആഘോഷങ്ങള്‍ക്കായി ജോണ്‍ കൊറ്റത്തില്‍, ജോസി പി. ജോര്‍ജ് എന്നിവര്‍ ഭാരവാഹികളായി ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക്: ബബിലു കരിപ്പായി-0876678671, ബാബു ജോസഫ്-0870551157.
വാര്‍ത്ത അയച്ചത് ജോസി ചെന്നാട്ട്
വാര്‍ത്ത അയച്ചത് ജോസി ചെന്നാട്ട്
(0%) (0 Votes)
Explore Mathrubhumi
Other News in this Section





