റിമയ്ക്ക് നവസാരഥികള്‍
Posted on: 08 Aug 2012

റോച്ച്‌ഡേല്‍ മലയാളി അസോസിയേഷന്‍ 2012-13 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദിലീപ് മാത്യു പ്രസിഡന്റായും ബോബി ജോര്‍ജ്ജ് സെക്രട്ടറിയായും സാജു സൈമണ്‍ ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്മിതാ ജയിംസ്, ജോ.സെക്രട്ടറി ബാബു ദാമോദരന്‍, എക്‌സിക്യൂട്ടീവ്‌സായി രാകേഷ് ജോര്‍ജ്, രാജു തോമസ്, അന്നക്കുട്ടി സെബാസ്റ്റിയന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഓണാഘോഷം 29-ാമ തീയതി നടത്താന്‍ തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു.
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section





