LATEST NEWS

Loading...

Custom Search
+ -

കാത്തലിക് യോഗം സംഘടിപ്പിച്ച പ്രേഷിതവര്‍ഷ ബൈബിള്‍ ക്വിസ് മത്സരം ശ്രദ്ധേയമായി

Posted on: 08 Aug 2012

 

സൂറോ മലബാര്‍ സഭ 2011-12 വര്‍ഷം പ്രേഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യു.കെ.സെന്റ് തോമസ് കാത്തലിക് ഫോറം ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

സീനിയര്‍ വിഭാഗത്തില്‍ കെറ്ററിംഗില്‍ നിന്നുള്ള ജോണി ഒന്നാം സ്ഥാനവും സൗത്ത് എന്‍ഡില്‍ നിന്നുള്ള അജു ഇമ്മാനുവല്‍ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ബ്ലാക്ക്പൂളില്‍ നിന്നുള്ള അമല്‍ മാത്യു ഒന്നാം സ്ഥാനവും കെറ്ററിംഗില്‍ നിന്നുള്ള ജെറിക് ജോണ്‍ രണ്ടാം സ്ഥാനവും നേടി. ബെന്നി വര്‍ക്കി മത്സരം നിയന്ത്രിച്ചു. റോബിന്‍ ജോണ്‍, ഇമ്മാനുവല്‍ മാണി, സജി നാരകത്തറ, ടിജോ ജോസഫ്, ബിജു ജോണ്‍, സെബാസ്റ്റിയന്‍ വിതയത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ.ജിം ഫെഌയിംഗ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍

(0%) (0 Votes)

 

 

Other News in this Section