LATEST NEWS

Loading...

Custom Search
+ -

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഇറ്റലി നാലാമത് വാര്‍ഷികം ആഘോഷിച്ചു

Posted on: 08 Aug 2012

 


സിസിലിയ: ഇറ്റലിയിലെ പ്രമൂഖ സംഘടനയായ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ്
ഇറ്റലി സിസിലിയയുടെ നാലാമത് വാര്‍ഷികം പാത്തിയിലെ സെയിന്റ് ജോസഫ് ഹാളില്‍
ആഘോഷപൂര്‍വ്വം നടത്തി. ആഘോഷ പരിപാടികള്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ചു.

വാര്‍ഷിക സമ്മേളനം പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷതയില്‍ ചേര്‍ന്ന
സമ്മേളനത്തില്‍ ഇറ്റലിയിലെ ക്‌നനയകാരുടെ മുന്‍ആത്മീയ നേതാവായിരുന്ന ഫാ. ബിബി
തറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജന്മം കൊണ്ട് ക്‌നാനായക്കാര്‍ ആയവര്‍ക്കു മാത്രമേ ഈ അസോസിയേഷനില്‍ അംഗത്വം
ലഭിക്കു ഉള്ളുവെങ്കിലും എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ അസോസിയേഷന്
ഉണ്ടാകണമെന്ന് ഫാ. ബിബി തറയില്‍ ഉത്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

പൗരോഹിത്യത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന സിസിലിയിലെ മലയാളികളുടെ പ്രിയങ്കരനായ ഫാ. ആഞ്ജലോ കോസ്താന്‍സോയെ ഫാ. തറയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ഓഫ്
ഇറ്റലി സിസിലിയുടെ നേതൃത്വത്തിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലുടെ കൈവന്ന കൂട്ടായ്മയുടെ വിജയമാണു വാര്‍ഷിക സമ്മേളനം വന്‍ വിജയമാക്കിയതെന്നു ഭാര വാഹികള്‍ പറഞ്ഞു.

ഫാ. ഷാജി മേക്കര, മലയാളി അസോസിയേഷന്‍ സിസിലിയ പ്രസിഡന്റ് ജോബി ഓരിക്കാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഷിക സമ്മേളനത്തെ മകുടം ചാര്‍ത്തുവാന്‍ ക്‌നാനായ മക്കള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ എല്ലാ മലയാളികളും കൗതുകത്തോടെ
ആസ്വദിച്ചു. സാബുകുട്ടി തോമസിന്റെ നേതൃത്വത്തില്‍ നടന്ന സ്‌നേഹവിരുന്ന് പരിപാടികള്‍ക്ക് പ്രത്യേകം കൊഴുപ്പേകി. ജിനേഷ് ജോസഫ്, കുഞ്ഞുമോന്‍ തോമസ്, ബീന ജോബി, ജീന്‍ ലൂക്കോസ്, ലിന്‍സി, സജി, ഷിനോജ് എന്നിവര്‍ പരിപാടികള്‍ക്ക്
നേതൃതം നല്‍കി.

വാര്‍ത്ത അയച്ചത് ജെജി മാന്നാര്‍
(0%) (0 Votes)

 

 

Other News in this Section