LATEST NEWS

Loading...

Custom Search
+ -

ഫ്രൊഫ.എം.വൈ.യോഹന്നാന്‍ യൂറോപ്പിലേക്ക്‌

Posted on: 07 Aug 2012

 

ലണ്ടന്‍: പ്രൊഫ.എ.വൈ.യോഹന്നാന്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷപ്രചാരണം നടത്തും. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ വിപുലമായ ഒരുക്കങ്ങളോടെ ബൈബിള്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

ആഗസ്ത് 21 ന് ബെഡ്‌ഫോര്‍ഡില്‍ ആരംഭിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ 22 ന് ബെല്‍ഫാസ്റ്റ്, 23 ന് എഡിന്‍ബറോ, 24 ന് ന്യൂകാസില്‍, 25 ന് യോര്‍ക്ക്, 26 ന് ബ്ലാക്ക്‌ബെണ്‍, 27 ന് കോര്‍ക്ക്, 28 ന് ഡബ്ലിന്‍, 29 ന് നോട്ടിങ്ഹാം, 30 ന് പീറ്റേഴ്‌സ് ഫീല്‍ഡ്, 31 ന് എന്‍ഫീല്‍ഡ് സെപ്തംബര്‍ 1 ന് ചെറ്റ്‌സി എന്നിവിടങ്ങളില്‍ നടക്കും. യു.കെ.കണ്‍വെന്‍ഷനുകളുടെ സമാപനമായി സെപ്തംബര്‍ 1,2 തീയതികളില്‍ ഈസ്റ്റ്ഹാം സെന്റ് ജോര്‍ജ് ആന്റ് സെന്റ് ഇതല്‍ബര്‍ത് ചര്‍ച്ചില്‍ വചന ശുശഅരൂഷ നടക്കും. സെപ്തംബര്‍ 4 ന് വിയന്ന, 5 ന് സൂറിച്ച് എന്നീ കണ്‍വെന്‍ഷനുകളോടെ സുവിശേഷയോഗങ്ങള്‍ പര്യവസാനിക്കും.

വാര്‍ത്ത അയച്ചത് : ഷൈജന്‍ ജോസഫ്




(0%) (0 Votes)

 

 

Other News in this Section