LATEST NEWS

Loading...

Custom Search
+ -

രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ സന്ദര്‍ലാന്‍ഡില്‍ ആഗസ്ത് നാലിന്

Posted on: 30 Jul 2012

 

സന്ദര്‍ലാന്‍ഡ് : ആഗസ്ത് നാലിന് നടക്കുന്ന രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന് ശക്തിപകരാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയും ഉപവാസ പ്രാര്‍ത്ഥനയും സജീവമായി നടക്കുന്നു. നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ ആധ്യാത്മിക ഉണര്‍വിനായി സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

മധ്യസ്ഥപ്രാര്‍ത്ഥന,രോഗി ശുശ്രൂഷ, ആരാധന, കുമ്പസാരം,ഗാനശുശ്രൂഷ, കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍ തുടങ്ങിയവ ഈ കണ്‍വെന്‍ഷന്റെ മാത്രം പ്രത്യേകതയായിരിക്കും. കണ്‍വെന്‍ഷന്‍ നയിക്കുന്നത് ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമായിരിക്കും.

പ്രോഗ്രാം :ആഗസ്ത് 4ശനി രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും.
വേദി: സെ.ജോസഫ്‌സ് ചര്‍ച്ച് മില്‍ഫീതല്‍ഡ്്, സന്ദര്‍ലാന്‍ഡ് SR4 6HP

കൂടുതല്‍ വിവരങ്ങള്ക്ക് :
ഫാ. സജി തോട്ടത്തില്‍ : 07852582217 07852582217
Sibby-07988996412, Manoj- 07949504421, Dr. Gerald- 07861247929, Binu- 07890023142, Reji – 07828151504, Alison- 07931136243
(0%) (0 Votes)

 

 

Other News in this Section