ഒഐസിസി യുകെ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് കെപിസിസിയുടെ അംഗീകാരം
Posted on: 27 Jun 2012

ലണ്ടന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യുകെയുടെ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് കെപിസിസി അംഗീകാരം നല്‍കി.
തെക്കേമുറി ഹരിദാസ് കണ്‍വീനറും, കെ.കെ.മോഹന്‍ദാസ്, ഷിബു ഫെര്‍ണാണ്ടസ്, എബി സെബാസ്റ്റ്യന്‍, ലക്‌സണ്‍ എഫ് അഗസ്റ്റിന്‍ കല്ലുമാടിയ്ക്കല്‍ (ജോയിന്റ് കണ്‍വീനേഴ്‌സ്), എന്നിവരുള്‍പ്പെടുന്ന ഓര്‍ഗനൈസിംഗ് കമ്മറ്റിയാണ് യുകെയില്‍ നേതൃത്വം നല്‍കുന്നത്. ഇവരെ കൂടാതെ അംഗങ്ങളായി ഡോ.ജോഷി തെക്കേക്കുറ്റ്, സുജു ഡാനിയേല്‍, ബിജു കോശി, ഗിരിജന്‍ മാധവന്‍, വിജി കെപി, വിനോദ് ചന്ദ്രന്‍, ബിബിന്‍ ബേബി കുഴിവേലില്‍, മാമ്മന്‍ ഫിലിപ്പ്, ബിജു കല്ലമ്പലം, മിസിസ് ബോബി തോമസ്, നോയച്ചന്‍ അഗസ്റ്റിന്‍, ജോയ്‌സ് ജയിംസ് പള്ളിയ്ക്കമ്യാലില്‍, തോമസ് പുളിയ്ക്കല്‍, ജീമോന്‍ ജോസഫ്, ബെന്നിച്ചന്‍ മാത്യു, അല്‍സാര്‍ അലി എന്നിവരെ തെരഞ്ഞെടുത്തു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒഐസിസിയുടെ പുതിയ കമ്മറ്റിയ്ക്ക് അഗീകാരം നല്‍കിയതായി ഒഐസിസി ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെസി. രാജനും, മാന്നാര്‍ അബ്ദുല്‍ ലത്തീഫും സംയുക്തമായി അറിയിച്ചു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ള എല്ലാം സംഘടനകളും, അംഗങ്ങളും ഒഐസിസിയുടെ ഈ കമ്മറ്റിയുമായി ഒരുമിച്ച് സഹകരിച്ച് പ്രവര്‍ത്തിയ്ക്കണമെന്നും കെപിസിസിയുടെ അനുമതി ഈ കമ്മറ്റിയ്ക്കു മാത്രമാണെന്നും കെസി. രാജനും, മാന്നാര്‍ അബ്ദുല്‍ ലത്തീഫും അറിയിച്ചു.
മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ അടുത്ത ജൂലൈ ഒന്നിന് തുടങ്ങി ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് അവസാനിയ്ക്കും. അംഗത്വ വിതരണവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും കെപിസിസിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാവണമെന്നും കെപിസിസി നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് ഒപ്പിട്ട രേഖ കണ്‍വീനര്‍ ഹരിദാസിന് യൂറോപ്പ് കോര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ് വര്‍ഗീസ് കൈമാറി. പുതിയ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും ഒഐസിസി യൂറോപ്പ് കോര്‍ഡിനേറ്റര്‍ നേര്‍ന്നു.
ജോസ് കുമ്പിളുവേലില്‍
(60%) (1 Vote)
Explore Mathrubhumi
Other News in this Section






