LATEST NEWS

Loading...

Custom Search
+ -

അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ പീഡാനുഭവവാരം

Posted on: 19 Mar 2012

 

അബര്‍ഡീന്‍ : സ്‌കോട്ട്‌ലാന്‍ഡിലെ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 7 വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം ആചരിക്കുന്നു. അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ച് ആചരിക്കുന്നു.

ഏപ്രില്‍ 1 ന് ഓശാന ഞായറാഴ്ച സെന്‍റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ 11,45 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഊശാനയുടെ ശുശ്രുഷകളും, പ്രദക്ഷിണവും, തുടര്‍ന്ന് ഫാദര്‍.സിബി വാലയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബാന, അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും. ഏപ്രില്‍ 2, 3 ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനനയും യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ.റീജ്യണല്‍ സ്‌കോട്ട്‌ലാന്‍ഡ് മേഖലയുടെ കണ്‍വെന്‍ഷനോടനുബന്ധിച്ച് സുവിശേഷ പ്രസംഗവും, ധ്യാനവും ഉണ്ടായിരിക്കും.

ഏപ്രില്‍ 4 ന് വൈകീട്ട് 4 .30 മുതല്‍ സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും, 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും പെസഹയുടെ ശുശ്രുഷകളും പെസഹ കുര്‍ബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും.

ഏപ്രില്‍ 5 ന് വൈകീട്ട് 6 മണിക്കു സന്ധ്യാപ്രാര്‍ഥനയും ഏപ്രില്‍ 6 ന് രാവിലെ 7 മണിക്കു പ്രഭാത നമസ്‌കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ കയ്പ്പും കുടിച്ചു ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും

ഏപ്രില്‍ 7 ന് വൈകീട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്നു ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും വി.കുര്‍ബാനയും സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും. പീഡാനുഭവവാരം ശുശ്രുഷകള്‍ക്ക് ഫാ. സിബി വാലയില്‍ നേതൃത്വം നല്‍കും.

പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive , AB 16 6 UF ,Aberdeen , Scotland , UK .

കുടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. തോമസ് പുതിയാമഠം 07574469741,
രാജു വേലംകാല 07789411249
ജോബി പി. പോള്‍ 07943254378
റജി സി.പോള്‍ 07828206838
സിജോ കെ.ജേക്കബ് 07515463151
ജോണ്‍ വര്‍ഗീസ് 07737783234
റീനാ ജോര്‍ജ് 07515428213
ജീസ് കുറിയാക്കോസ് 07854019523
പോള്‍ വര്‍ഗീസ് 07714595371
ആഷ് ലീ കുര്യന്‍ 07701096108

വെബ്‌സൈറ്റ് - www.aberdeenpally.com


വാര്‍ത്ത അയച്ചത് : രാജു വേലംകാല
(0%) (0 Votes)

 

 

Other News in this Section