മൈന്‍സില്‍ സപ്തംബര്‍ 11 ന് ഓണാഘോഷം
Posted on: 08 Sep 2010
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്‍ഡ്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവോണം ആഘോഷിക്കുന്നു. സപ്തംബര്‍ 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയ്ക്ക് മൈന്‍സിലെ ലീബ് ഫ്രൗവന്‍ ഇടവക ഓഡിറ്റോറിയത്തില്‍ (മോസല്‍ സ്ട്രാസെ 30) പരിപാടികള്‍ ആരംഭിയ്ക്കും.ആകര്‍ഷണീയങ്ങളായ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഒട്ടേറെ വിഭവങ്ങളോടെ ഓണസദ്യയും തയ്യാറാക്കുന്നുണ്ട്. ലോട്ടറിയില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി കാഞ്ചിപുരം സാരിയും നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മത്തായി കുഞ്ഞുകുട്ടി (സമാജം പ്രസിഡന്റ്): 06131612607, റേച്ചല്‍ ഫെര്‍ണാണ്ടസ് (സെക്രട്ടറി) 06123 74696, ജോയി വെള്ളാരംകാലായില്‍ (വൈസ് പ്രസിഡന്റ്) 06134 65176. ജോസ് മുള്ളരിയ്ക്കല്‍ (ട്രഷറര്‍) 06131 3299869
ജോസ് കുമ്പിളുവേലില്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section





