സര്‍ഗം പുതിയ കൂട്ടായ്മ, സ്റ്റീവനേജില്‍ ഓണം ആഘോഷിച്ചു
Posted on: 08 Sep 2010


സ്റ്റീവനേജ് മലയാളി കൂട്ടായ്മ 'സര്‍ഗം' യാഥാര്‍ത്ഥ്യമായി. സ്റ്റീവനേജ് പാര്‍ലമെന്റംഗം സ്റ്റീഫന്‍ മക് പാര്‍ട്‌ലാന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. കൂട്ടായ്മയുടെ ലോഗോ എം.പി.സ്റ്റീഫനും, ഡെപ്യൂട്ടി മെയര്‍ കാരള്‍ ലത്തീഫും ചേര്‍ന്ന് പ്രകാശനം ചെയ്തു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടന്നു.
തോമസ് അലയന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷങ്ങള്‍ നടന്നത്. അവിടെ ഓണപ്പൂക്കളവും ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് ഓണസദ്യ നടന്നു. ഓണസദ്യയ്ക്ക് നേതൃത്വം നല്‍കിയത് ജോണി കല്ലടാന്തിയും അഗസ്റ്റിനുമാണ്.
ഓണസദ്യയ്ക്ക് ശേഷമായിരുന്നു കലാ സായാഹ്നം നടന്നത്. തിരുവാതിര, ശിങ്കാരിമേളം, നാടോടി നൃത്തം, ഗാനമേള, ആക്ഷേപഹാസ്യ സ്‌കിറ്റ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. സജീവ് ദിവാകരന്‍, തേജിന്‍ തോമസ് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രസിഡന്റ് മനോജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണമത്സര വിജയികള്‍ക്ക് ജോ.സെക്രട്ടറി മെര്‍ലി മാത്യു സമ്മാനങ്ങള്‍ നല്‍കി.
വാര്‍ത്ത അയച്ചത്: അപ്പച്ചന്‍ കണ്ണഞ്ചിറ
(0%) (0 Votes)
Explore Mathrubhumi
Other News in this Section





