നോര്‍മ്മ-ഓണാഘോഷം വേറിട്ട അനുഭവമായി
Posted on: 08 Sep 2010

മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്ററിലെ മലയാളി കൂട്ടായ്മയായ 'നോര്‍മ്മ'യുടെ ഓണാഘോഷ പരിപാടികള്‍ വിവിധ കലാ-കായിക പരിപാടികളോടെ ആഘോഷിച്ചു. വിജു ബേബി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ആദര്‍ശ് കാര്‍ത്തികേയന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു. സുദര്‍ശ് കാര്‍ത്തികേയന്‍, ബാബു ചാലയ്ക്കല്‍, ജോ പ്രവീണ്‍, ഐശ്വര്യ ലക്ഷ്മി, സതീഷ്‌കുമാര്‍, ജോണ്‍സന്‍, സുനില്‍ ജോസ്, സോളി തോമസ്, ജിപ്‌സണ്‍, ബെന്നി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഓണസദ്യയുമുണ്ടായി.
വാര്‍ത്ത അയച്ചത്: സാബു ചുണ്ടക്കാട്ടില്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section





