LATEST NEWS

Loading...

Custom Search
+ -

ജര്‍മനിയില്‍ എസ്.എച്ച് കോണ്‍ഗ്രിഗേഷന്റെ ശതാബ്ദി ആഘോഷിച്ചു

Posted on: 02 Sep 2010

 


സീഗ്ബുര്‍ഗ്: തിരുഹൃദയസഭയിലെ ന്യൂഡല്‍ഹി പ്രോവിന്‍സിലുള്ള ജര്‍മനിയിലെ ജീവജ്യോതി അംഗങ്ങള്‍ എസ്.എച്ച് കോണ്‍ഗ്രിഗേഷന്‍ സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷിച്ചു. ആഗസ്ത് 25ന് ബോണ്‍ നഗരത്തിനടുത്തുള്ള സീഗ്ബുര്‍ഗിലായിരുന്നു ആഘോഷപരിപാടികള്‍ നടന്നത്.

ആഘോഷങ്ങളോടനുബന്ധിച്ച് സീഗ്ബുര്‍ഗിലെ സെന്റ് ജോസഫ് ഹൗസില്‍ നടന്ന ദിവ്യബലിയില്‍ കൊളോണ്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ മാന്‍ഫ്രെഡ് മെല്‍സര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ പീറ്റര്‍ വൈസന്‍, അലക്‌സിയാനര്‍ സഭാംഗമായ ബ്ര.ഡൊമിനിക്കുസ് എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലിയ്ക്കു ശേഷം നടന്ന സ്‌നേഹസമ്മേളനത്തില്‍ സിസ്റ്റര്‍ മേരി നാരകത്തുംകുടിയില്‍ സ്വാഗതം പറഞ്ഞു.

വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍
(20%) (1 Vote)

Other News in this Section