LATEST NEWS

Loading...

Custom Search
+ -
അയര്‍ലന്‍ഡ്: മലങ്കരയുടെ പരിശുദ്ധനായ പരുമലമാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 112-മത് ഓര്‍മ്മപ്പെരുന്നാള്‍ ഡ്രോഗ്ഡാ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വെച്ച് നവംബര്‍ 2 ന് നടത്തും. ഉച്ചയ്ക്ക് 1.30 ന് നമസ്‌കാരത്തെത്തുടര്‍ന്ന് വി.കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും. വികാരി ഫാ.റ്റി.ജോര്‍ജ്ജ്...
ഡെവന്‍: 6170-ാം നമ്പര്‍ യു.കെ.എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ പ്രഥമ കുടുംബയൂണിറ്റായ...
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍...
ലെസ്റ്റര്‍: യുക്മയുടെ നേതൃത്വത്തില്‍ നടക്കുന്ന അഞ്ചാമത്തെ ദേശീയ കലോത്സവത്തിന്...
മാഞ്ചസ്റ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസമായി നടന്നു വരുന്ന ജപമാല മാസ സമാപനത്തോടൊപ്പം മൂന്നു ദിവസത്തെ കുടുംബ നവീകരണ ധ്യാനത്തിന് ഇന്ന് മുതല്‍ തുടക്കം കുറിക്കും. ഫാ.ജോസഫ്...
വിയന്ന: ഒക്‌ടോബര്‍ 31 ലോകസമ്പാദ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയയിലെ വിവിധ ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് വ്യത്യസ്തങ്ങളായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബാങ്ക് ഓസ്ട്രിയ ലോകസമ്പാദ്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്...
ക്യാന്‍വെ ഐലന്റ്: ഈസ്‌റ് ആംഗ്‌ളിയ റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്യാന്‍വേ ഐലന്റിലെ പാഡോക് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന കലാമേളയില്‍ 130 പോയിന്റോടെ ഈസ്റ്റ് ആംഗ്‌ളിയ റീജിയണല്‍ കലാകിരീടം ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍...
ലണ്ടന്‍: ഏഷ്യന്‍ വുമന്‍സ് നെറ്റ്‌വര്‍ക്ക് പ്രഥമ ജന്മദിനാഘോഷം ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനമായി ആഘോഷിച്ച് മാതൃക കാട്ടി. കലാപരിപാടികള്‍ക്കൊണ്ടും, പ്രമുഖ വ്യക്തികളുടെ...
റോം: താരങ്ങള്‍ അണിനിരക്കുന്ന വിഷന്‍ 2014 യുറോപ്പ് മെഗാഷോയ്ക്ക് റോമില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 2ന് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയും ഫിലിംസ് വില്ലാ പാംഫിലിയും സംയുക്തമായിട്ടാണ് പരിപാടി അരങ്ങിലെത്തിക്കുന്നത്. കേരളത്തിലെ...
ബര്‍ലിന്‍: 2009 ല്‍ ബ്രൗണ്‍ കള്‍ച്ചര്‍ എന്ന ബോളിവുഡ് ആല്‍ബത്തിലൂടെ ശ്രദ്ധേയനായ ഡോണ്‍ രാജ എല്‍വിസ് എന്ന ജര്‍മന്‍ മലയാളിയുടെ പുതിയ ഗാനവും തരംഗമാകുന്നു. ഒക്ടോബര്‍ 10 ന് റിലീസ് ചെയ്ത പാത്ശാല എന്ന തെലുങ്കു ചിത്രത്തിനായി തയ്യാറാക്കിയതാണ്...

 

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com