പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക
മട്ടന്‍ ഹിറ്റും ചിക്കന്‍ ബൈറ്റും
സുനില്‍ മൂത്തേടത്ത്
Posted on: 17 Jun 2012
എന്തേ നെറ്റി ചുളിക്കുന്നത്? ഇങ്ങനെ രണ്ടു വാക്കുകള് ഓക്‌സ്‌ഫോര്ഡ് ഡിക്ഷ്ണറിയില് കണ്ടിട്ടില്ല അല്ലെ? കണ്ടു കാണാന് യാതൊരു സാധ്യതയുമില്ല. കാരണം ഇത് അമേരിക്കന് ഇംഗ്ലീഷും ബ്രിട്ടീഷ് ഇംഗ്ലീഷും ഒന്നും അല്ല. ഇതാണ് ഈജിപ്ഷ്യന് ഇംഗ്ലീഷ്. ഈയുള്ളവന്റെ ഗള്ഫ് വാസത്തിനിടയില് കേട്ട ചില വാക്കുകളാണിവ. ഇവയുടെ സ്രഷ്ടാക്കള് മറ്റാരുമല്ല ഈജിപ്തില് നിന്നുള്ള ചില * തബീബ്മാര് ആണ്. രോഗിയോട് രോഗവിവരം ചോദിച്ചു മനസ്സിലാക്കി ഇക്കൂട്ടര് എഴുതുന്ന കേസ് ഷീറ്റില് ആണ് ഇങ്ങനെയുള്ള വാക്കുകള് കാണുക. നമ്മുടെ നാട്ടിലെ ചിലരുടെ ബട്‌ളെര് ഇംഗ്ലീഷിനെക്കാള് രസകരമാണ് ഇവരുടെ പ്രയോഗങ്ങള്. ഇതാ ചില സാംപിളുകള് . ന'പേഷ്യന്റ്‌റ് കെയിം വിത്ത് മട്ടന് ഹിറ്റ് ' ...... സംഗതി എന്താണെന്നല്ലേ? ഗള്ഫിലെ നാട്ടിന്പുറങ്ങളിലും മരുഭൂമിയുടെ അതിര്ത്തികളിലും ധാരാളം ചെമ്മരിയാട്ടിന് ഫാമുകള് ഉണ്ട്. ( ബെന്യാമിന്റെ ആടുജീവിതവും ശ്രീനിവാസന്റെ അറബിക്കഥയും ഓര്മ്മിക്കുക ). അവയിലൊന്നിലെ ഒരു ജോലിക്കാരനെ വയറ്റില് മുട്ടനാട് ഇടിച്ചിട്ടു കൊണ്ടുവന്നതാണ്. ആന്തരിക രക്തസ്രാവം കാരണം വയറ്റിനുള്ളിലെ കഠിനമായ വേദനയായിരുന്നു രോഗിയുടെ കംപ്ലൈന്റ്‌റ് . ഇനി മറ്റൊരു കേസ് ഷീറ്റില് കണ്ടത്. ന' സ്മാള് ബേര്ഡ് ഇന് ദി റൈറ്റ് ഇയര്. ന' കാര്യം മറ്റൊന്നുമല്ല ചെവിയില് ഏതോ ചെറിയ പ്രാണി പോയതാണ്. ന'മൌണ്ടന് ഫാള് ഓണ് ദി ഹെഡ് ' എന്ന് പറഞ്ഞാല് എന്ത് മനസ്സിലാക്കും? തലയില് ഒരു പാറക്കല്ല് വന്നു വീണ ഒരു രോഗിയുടെ കേസ് ഷീറ്റില് ആണ് ഇപ്രകാരം കണ്ടത്. മറ്റൊരു ദിവസം ലേഖകന് കാഷ്വാലിറ്റിയില് ഇരിക്കുമ്പോള് ഒരു രോഗി കടന്നു വന്നു. ഇടതു കണ്ണ് ചുവന്നു കലങ്ങിയിട്ടുണ്ട്. ചോദിച്ചപ്പോള് പറഞ്ഞു, ഒരു കോഴി പറന്നു വന്നു കൊത്തിയതാണെന്ന് . ഒരു ഈജിപ്ഷ്യന് ഡോക്ടര് ആണ് ഹിസ്റ്ററി എടുക്കുന്നത്. പതിവുപോലെ എന്തെങ്കിലും തമാശക്കുള്ള സ്‌കൊപ്പുണ്ടെന്നു കരുതി അവിടെ ചുറ്റിപ്പറ്റി നിന്നു . ആശുപത്രിയിലെ പീ. ആര്. ഓ. ആയ അറബിയും ഇതെല്ലം ശ്രദ്ധിച്ചു കൊണ്ട് തത്സമയം അവിടെ ഉണ്ട്. *ദക്തൂര് എഴുതി....' ചിക്കന് ബൈറ്റ് ന'. ഇത് ശ്രദ്ധിച്ച പീ. ആര്. ഓ.( അയാള്ക്കാ ണെങ്കില് ഇത്തിരി ഇംഗ്ലീഷ് ഒക്കെ അറിയാമെന്ന ഒരു ഭാവവും ഉണ്ട്. ) ഒരുതരം പരിഹാസത്തോടെ ഡോക്ടറെ നോക്കി അറബി പറഞ്ഞു....ന' യു റയിത്ത് റോന്ഗ് ന' ( നിങ്ങള് എഴുതിയത് തെറ്റാണ് എ ന്നായിരിക്കും ഉദ്ദേശിച്ചത്. ) ന' ഇത്ത് ഈസ് ചിക്കന് ഹസ്ബന്റ്‌റ് ബൈറ്റ് ന'......( കൊത്തിയത് പൂവന് കോഴി ആയിരുന്നല്ലോ )... അന്ന് ചിരിച്ചു ചിരിച്ചു വയറു കൊളുത്തി പിടിച്ചത് ഒരാഴ്ച കഴിഞ്ഞാണ് മാറിയത്.
* ഡോക്ടര്‍ എന്നതിന് അറബിയിലുള്ള വാക്കുകള്
* ഡോക്ടര് എന്നതിന് അറബിയിലുള്ള വാക്കുകള്‍
(20%) (2 Votes)
Explore Mathrubhumi





