ബ്രിസ്ബെയ്നില്‍ ക്രിസ്മസ് കരോള്‍
Posted on: 21 Dec 2012

ബ്രിസ്ബെന്: സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. ന്യൂഫാം ദേവാലയത്തില്‍ ഫാ.തോമസ് അരീക്കുഴിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ നടത്തി. ബിനോയ് ജോസ്, ആല്‍ബര്‍ട്ട് ജോര്‍ജ്, സ്റ്റീഫന്‍ ജോസഫ്, പോള്‍ അച്ചിനിമാടന്‍, ജിജോ ജോസ്, ദിനേശ് കൊല്ലപ്പള്ളി, ഷൈജു തോമസ്, സന്തോഷ് മാത്യു, ഷിബു വര്‍ഗീസ്, ജോളി കരുമത്തി, ജോണ്‍ മാത്യു, അജിമോന് ആന്റണി എന്നിവര്‍ കരോളിന് നേതൃത്വം നല്കി.
ചെംസൈഡ്-കേഡ്രോണ്-സ്റ്റാഫോര്‍ഡ് മേഖലാ കരോള്‍ 22 ന് വൈകീട്ട് 6 ന് ആരംഭിക്കും.ആഘോഷങ്ങളുടെ ഭാഗമായി 23 ന് ക്രിസ്മസ് ക്രിബ് മത്സരം നടക്കും. 24ന് രാത്രി 10 ന് വാവല്ഹയിറ്റ്സ് സെന്റ് പാസ്ക്കല്‍സ് ദേവാലയത്തില്‍ ഫാ.തോമസ് മണിമലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും മറ്റ് ആഘോഷങ്ങളും നടക്കും.
വാര്‍ത്ത അയച്ചത് ജോളി കരുമത്തി
(0%) (0 Votes)
Explore Mathrubhumi
Other News in this Section






